ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലുണ്ടായ സഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്ക്.
നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള മെന്ദാര്‍ പ്രദേശത്താണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. എന്നാല്‍, കുല്‍ഗാവ് ജില്ലയിലെ ഗോപാല്‍പുരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും യുദ്ധസാമഗ്രികളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
















