Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഉന്നം തെറ്റിയ ഇടത് മാധ്യമ ജിഹാദ്

ഗണേഷ് രാധാകൃഷ്ണന്‍byഗണേഷ് രാധാകൃഷ്ണന്‍
May 23, 2019, 03:00 am IST
inVicharam

അവസാന അടവും പയറ്റി പരാജയപ്പെടുകയാണ് കമ്യൂണിസ്റ്റ്-ജിഹാദി സഖ്യവും അവരോടൊപ്പം കൂടിയിരിക്കുന്ന ജിഹാദി മാധ്യമങ്ങളും. അതിന്റെ ഭാഗമാണ് വോട്ടെടുപ്പുയന്ത്രം സംബന്ധിച്ച വിവാദം.  മുളയിലേ കരിഞ്ഞുവീണ അവസ്ഥയിലായിപ്പോവുകയും ചെയ്തു അത്. 

ഇംഗ്‌ളീഷിലെ ദേശാഭിമാനി എന്നു വിശേഷിപ്പിക്കാവുന്ന ഫ്രണ്ട് ലൈന്‍ നല്‍കിയ, ‘മിസ്സിംഗ് ഇവിഎംസ്’ (നഷ്ടപ്പെട്ട ഇലക്‌ട്രോണിക് വോട്ടെടുപ്പു യന്ത്രങ്ങള്‍) എന്ന വ്യാജവാര്‍ത്തയെയാണ് തിരഞ്ഞെടുപ്പു കമ്മീഷനെ ലക്ഷ്യം വച്ച്  ഇടത്-ജമാഅത്തെ ഇസ്ലാമി മാധ്യമങ്ങള്‍ അവരുടെ മാധ്യമ ജിഹാദിന് തെളിവായി ചൂണ്ടിക്കാണിച്ചത്. വാര്‍ത്ത പുറത്തുവന്നയുടന്‍, തെരഞ്ഞെടുപ്പു കമ്മിഷന്‍ അതു നിഷേധിക്കുകയും സ്ഥാപനത്തിനു നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.  

ഇരുപത് ലക്ഷം വോട്ടെടുപ്പ് യന്ത്രങ്ങള്‍ മോഷണം പോയെന്ന വാര്‍ത്തയ്‌ക്ക് അടിസ്ഥാനമായി ഫ്രണ്ട് ലൈന്‍ ലേഖകനും മുന്‍ ‘ദേശാഭിമാനി’ റിപ്പോര്‍ട്ടറുമായ വെങ്കിടേഷ് രാമകൃഷ്ണന്‍  ഉദ്ധരിച്ചത് മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയാണ്. നോക്കണേ വാര്‍ത്തയുടെ അധികാരികത! ഏതൊ ഒറ്റുകാരന്‍ അടിസ്ഥാന രഹിതമായ കുറേ  ആരോപണങ്ങളുന്നയിച്ച് ഒരു വാര്‍ത്ത നല്‍കുന്നു. കോടതി പ്രഥമദൃഷ്ട്യാ തളളിക്കളയാവുന്ന ആ വ്യാജ ആരോപണങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്ത പ്രത്യക്ഷപ്പെടുന്നു. അതും ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ച് വരുമെന്ന് ഉറപ്പായ ശേഷം. ഫലം വന്നതിന് ശേഷം ഇരുചെവിയറിയാതെ മാധ്യമങ്ങള്‍ മാപ്പ് പറഞ്ഞ് തടിയൂരും. പിന്നീട് ആ ഹര്‍ജിയുടെ ഭാവിയെന്തായെന്ന് ആരും അന്വേഷിക്കില്ല. റിപ്പോര്‍ട്ട് ചെയ്യുകയുമില്ല. അപ്പോഴേക്കും ആ വാര്‍ത്ത ആവുന്നത്ര ദോഷം വരുത്തിക്കഴിഞ്ഞിരിക്കും. പക്ഷേ, ഇത്തവണ അത് ഏറ്റില്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍ കയ്യോടെ പിടികൂടി. അതോടെ കള്ളവാര്‍ത്ത ഉടന്‍ പിന്‍വലിച്ച് ഖേദപ്രകടനം പ്രസിദ്ധീകരിക്കാമെന്ന് എഡിറ്റര്‍ ഉറപ്പുനല്‍കി. 

ആശയക്കുഴപ്പം സൃഷ്ടിക്കാന്‍, ഈ വാര്‍ത്തയോടൊപ്പം ചിത്രങ്ങളും ചേര്‍ത്തിരുന്നു. കേടായാല്‍ പകരം വയ്‌ക്കാന്‍ കരുതുന്ന വോട്ടെടുപ്പ് യന്ത്രങ്ങള്‍ (റിസേര്‍വ്ഡ് വോട്ടിങ് മെഷീന്‍) തിരികെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലടക്കം, പോളിംഗ് നടന്ന എല്ലായിടത്തും കേടായതോ പകരം വയ്‌ക്കാനുള്ളതോ ആയ യന്ത്രങ്ങള്‍, വോട്ടെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങളോടൊപ്പം സൂക്ഷിക്കാറില്ല. റിസര്‍വ്ഡ് യന്ത്രങ്ങളുടെ ഇത്തരം മാറ്റങ്ങള്‍ കേരളത്തിലും നടന്നതാണ്. ഇടതുപക്ഷക്കാരായ ഓഫീസര്‍മാര്‍തന്നെ അതിനു നേതൃത്വം നല്‍കിയിട്ടുമുണ്ടാകും. അതാരും വാര്‍ത്തയാക്കിയില്ല, വീഡിയോയും എടുത്തില്ല. കാരണം ബിജെപി തൂത്തുവാരാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ യുപി, ബീഹാര്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയവയൊക്കെയാണല്ലോ. അവിടത്തെ വിജയം അട്ടിമറിയാണെന്നു പ്രചരിപ്പിക്കുകയാണല്ലോ ലക്ഷ്യം. 

വിത്തുപാകി നനച്ചു തുടങ്ങുമ്പോഴേക്കും കൂമ്പടഞ്ഞു പോയ പദ്ധതി മാറിമാറി എടുത്ത് ഉദ്ധരിച്ച്, ഇടതു, മുസ്ലീം ബുദ്ധിശൂന്യ തീവ്രചിന്തക്കാരെ ഇളക്കിവിടാനാണ് കമ്യൂണിസ്റ്റ്-ജിഹാദി മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിനു പുതുമയൊന്നുമില്ല; പതിറ്റാണ്ടുകളായി ദേശവിരുദ്ധശക്തികള്‍ പിന്തുടരുന്ന അതേ മോഡസ് ഓപ്പറാണ്ടി. നിലനില്‍പ്പിന് വേണ്ടിയുള്ള അവസാനത്തെ യുദ്ധത്തിലാണ് ഈ രണ്ടുകൂട്ടരും. തോല്‍ക്കാന്‍വേണ്ടി മാത്രം നടത്തുന്ന യുദ്ധം. 

ആ പോക്കില്‍ സകല ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകര്‍ത്ത് രാജ്യത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള കുത്സിതബുദ്ധി പക്ഷേ, വേണ്ടത്ര ഫലവത്തായില്ല. എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ഗൂഢാലോചനയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച, കുടിവെള്ളത്തില്‍ നഞ്ചുകലര്‍ത്തിയവരോട് കടവുള്‍ എണ്ണിയെണ്ണി ചോദിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.