Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതീക്ഷ നല്‍കുന്ന ഉണര്‍വ്വ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2019, 03:47 am IST
in Vicharam

ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം ആര്‍ക്ക് അനുകൂലം ആര്‍ക്ക് പ്രതികൂലം എന്നത് തല്കാലം മാറ്റിവയ്‌ക്കാം. ഈ തെരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തിലെ ഭൂരിപക്ഷവിഭാഗമെന്നു പറയുന്ന ഹിന്ദു ജനത മുന്‍കാല തെരഞ്ഞെടുപ്പുകളെ ഗൗരവമായി കണ്ടിരുന്നില്ല. ‘ ആരെങ്കിലും നില്‍കട്ടെ, ആരെങ്കിലും ജയിക്കട്ടെ, ഏതെങ്കിലും പാര്‍ട്ടി ഭരിക്കട്ടെ, ഞങ്ങള്‍ അതിലൊന്നും വേവലാതി പ്പെടേണ്ടതില്ല’-ഈ മനോഭാവമായിരുന്നു ഹിന്ദുക്കളില്‍ പൊതുവെ പ്രകടമായിരുന്നത്. അതിനൊരു മാറ്റം വരുത്തണമെന്ന ചിന്ത അവരില്‍ ഉണ്ടായിയെന്നതാണ് ആശാവഹമായ കാര്യം. ഉടനടി ഒരുമാറ്റം ആരും സ്വപ്‌നം കാണുന്നുണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കും ഒരു പങ്കുണ്ടെന്ന ബോധം വൈകിവന്ന തിരിച്ചറിവായിരിക്കാം. എങ്കിലും ഈ ഉണര്‍വ്വ് ഭാവി തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. ‘ ഉറങ്ങിക്കിടന്നവരും ഉണര്‍ന്നെഴുന്നേല്‍ക്കുന്നൂ’ യെന്ന് വിലയിരുത്തേണ്ട ഒരു സാഹചര്യത്തിലേക്ക് രാഷ്‌ട്രീയകക്ഷികളെ ചിന്തിപ്പിക്കാന്‍ പര്യാപ്തമായ ഒന്നായിരുന്നു ഈ തെരഞ്ഞെടുപ്പ്. നമുക്ക് വീണ്ടും ഓര്‍മ്മിക്കാം സ്വാമി വിവേകാനന്ദന്റെ ഉപദേശം ‘ ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത’.

എന്‍.മുരളീധരന്‍, പുക്കാട്ടുപടി

ആനയിലും ആള്‍മാറാട്ടമോ?

തൂതപ്പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ലക്കിടി ഇന്ദിരയെ ഫൈബര്‍ കൊമ്പ് ഘടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി കോലമേന്തിച്ച അമ്പലക്കമ്മിറ്റിക്ക് അടുത്തവര്‍ഷത്തെ പൂരത്തിന് വിലക്കേര്‍പ്പെടുത്തിയത് വായിച്ചു. ചിലതുകുറിക്കട്ടെ, എണ്ണം തികയ്‌ക്കാന്‍ വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ശരിയായില്ല. ആഘോഷത്തെ നാണം കെടുത്തി! ആനയൊന്ന് കുറഞ്ഞാലും പ്രശ്‌നമൊന്നുമില്ലല്ലോ? ലോകത്ത് എല്ലാജന്തു വര്‍ഗങ്ങളുടേയും എണ്ണം കുറഞ്ഞു വരികയല്ലേ? ചിലതിന്റെ വംശം നശിച്ചു! ഉത്സവാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്ന പ്രവൃത്തികള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഉത്സവം ഗംഭീരമാക്കാന്‍ ആഴ്ചകളോളം രാപകല്‍ കഠിനാധ്വാനം ചെയ്യുന്ന ആഘോഷക്കമ്മിറ്റി പ്രവര്‍ത്തകരെ മറക്കരുത്.

ശ്രീജിത്ത് വഞ്ഞോട്

മരുതായി, മട്ടന്നൂര്‍

കോണ്‍ഗ്രസ് ഇന്നു സംസ്‌കാര ശൂന്യരുടെ പാര്‍ട്ടി

ലോക രാജ്യങ്ങളില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് പുകള്‍പെറ്റ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം ഒരു മലയാളം ചാനല്‍ ചര്‍ച്ചക്കിടെ കേരളത്തിലെ ഒരു കോണ്‍ഗ്രസ്സുകാരന്‍ ‘ഫ്രാഡ്’ എന്നു വിളിച്ച് കേള്‍ക്കുകയുണ്ടായി. 2014 ലെ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ട് നേടി ജയിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഒരാളെയാണ് ‘തട്ടിപ്പുകാരന്‍’ എന്ന് വിശേഷിപ്പിച്ചത്. അത് കേട്ടപ്പോള്‍ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്ത് കോണ്‍ഗ്രസ് നിപതിച്ചിട്ടുള്ള സംസ്‌ക്കാര വിഹീനതയുടെ ആഴത്തെക്കുറിച്ചാണ് ആലോചിച്ചു പോയത്. രാഷ്‌ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോഴൊ അവരുടെ കുറ്റവും കുറവും വിളിച്ചു പറയുമ്പോഴൊ അവശ്യം പാലിച്ചിരിക്കേണ്ട സുജന മര്യാദ കോണ്‍ഗ്രസ്‌കാര്‍ക്ക് തീര്‍ത്തും നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് രാജ്യത്തുടനീളം പ്രര്രണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ എല്ലാവരും പ്രധാനമന്ത്രിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളെല്ലാം അവരുടെ സംസ്‌ക്കാര ലോപം വെളിപ്പെടുത്തുന്നതായിരുന്നു. പ്രധാനമന്ത്രി മോദി തന്നെ കോണ്‍ഗ്രസിന്റെ അത്തരം ഹീനമായ പദ പ്രയോഗങ്ങളെ എടുത്ത് പറഞ്ഞ്, അവര്‍ വീണുകിടക്കുന്ന ചെളിക്കുണ്ടിന്റെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. എന്നിട്ടും കോണ്‍ഗ്രസുകാര്‍ അവര്‍ക്ക് കൈവിട്ടുപോയ ജനാധിപത്യ മര്യാദയോ പ്രതിപക്ഷ ബഹുമാനമോ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നില്ല എന്നതിന്റെ തെളിവാണ് ചാനലില്‍ കേട്ടത്. 

ഒരു വ്യക്തിയെ തട്ടിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കണമെങ്കില്‍ ആയാള്‍ മറ്റുള്ളവരെ കബളിപ്പിച്ച് എന്തെങ്കിലും നേടിയിട്ടുള്ളവനായിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെ കബളിപ്പിച്ച് എന്താണ് നേടിയത്? കോണ്‍ഗ്രസിന്റെ ദേശീയാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ പ്രധാനമന്ത്രിയെ വിളിച്ചത് കള്ളന്‍ എന്നാണ്. നൂറ്റിയിരുപതില്‍ കൂടുതല്‍ വര്‍ഷമായി ഭാരതത്തിന്റെ രാഷ്‌ട്രീയ രംഗത്ത് വിരാജിച്ച ഒരു കക്ഷിയുടെ ഇപ്പോഴത്തെ നേതാവിന്റെയും അനുയായികളുടെയും മനസ്സിന്റെ സംസ്‌ക്കാരം അധികാരമോഹത്തിന്റെ ചിതല്‍ അരിച്ച് നശിച്ചതിന്റെ ലക്ഷണമാണ് ഇത്തരം ജുഗുപ്സാവഹമായ പരാമര്‍ശങ്ങള്‍. ഒരു പത്രസ്ഥാപനത്തിന്റെ ധനം സൂത്രത്തില്‍ തട്ടിയെടുത്ത കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങി നടക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. അദ്ദേഹമാണ്, കറയൊന്നും പുരളാത്ത വ്യക്തിത്വത്തിന്നുടമ എന്ന് എല്ലാവരും സമ്മതിക്കൂന്ന നരേന്ദ്ര മോദിയെ കള്ളനെന്ന് വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിന് അതിന് നഷ്ടപ്പെട്ട സംസ്‌കാരവും ശോഭയും വീണ്ടെടുക്കണമെന്നുണ്ടെങ്കില്‍ ഇവരെപ്പോലെയുള്ള സംസ്‌ക്കാര ശൂന്യരെ അതിന്റെ നാലയലത്തു പോലും അടുപ്പിക്കരുത്.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

പുതിയ വാര്‍ത്തകള്‍

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.