ന്യൂദല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്റെ സഹസ്ഥാപകരും രക്ഷാധികാരികളുമായ രാഹുല്‍ ഭാട്ടിയയ്‌ക്കും രാകേഷ് ഗഗ്വാളിനുമിടയില്‍ തര്‍ക്കം. അഭിപ്രായ വ്യത്യാസങ്ങളെ നിയമപരമായി നേരിടാനാണ് ഇരുവരുടെയും നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, ഇന്‍ഡിഗോ പ്രതികരിച്ചിട്ടില്ല. കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നടത്തി അന്താരാഷ്‌ട്ര വ്യോമയാന രംഗത്ത് കാലുറപ്പിക്കുകയെന്ന പദ്ധതി നടപ്പാക്കി എയര്‍ലൈന്‍സിന്റെ മേല്‍നോട്ടത്തില്‍ ഗഗ്വാള്‍ മുന്നിലെത്തുമെന്ന ഭട്ടിയയുടെ തോന്നലാണ് തര്‍ക്കത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ജെറ്റ് എയര്‍വെയിസിന്റെ പ്രര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെയാണ് അഭിപ്രായ ഭിന്നത പുറംലോകമറിയുന്നത്.
















