Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാണ്ഡവ രക്ഷകനായ ഭഗവാന്‍

ഡോ.എന്‍.ഗോപാലകൃഷ്ണന്‍byഡോ.എന്‍.ഗോപാലകൃഷ്ണന്‍
May 17, 2019, 01:03 am IST
inSamskriti

എണ്‍പത്തിയഞ്ചാം ദശകം: (ജരാസന്ധ-ശിശുപാല വധം) ജരാസന്ധന്റെ തടവറയിലെ രാജാക്കന്മാര്‍ അങ്ങയോട് രക്ഷിക്കണമെന്നപേക്ഷിക്കുകയും, ധര്‍മ്മപുത്രര്‍ യുദ്ധാനന്തരം ചെയ്യുന്ന രാജസൂയത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പാണ്ഡവര്‍ അങ്ങയുടെ അനുഗ്രഹത്താല്‍ ദിഗ്വിജയം നേടി. ജരാസന്ധ നിഗ്രഹത്തിനായി അങ്ങയെ ധര്‍മ്മപുത്രര്‍ തന്നെ അയച്ചു. ജരാസന്ധനെ ഭീമനുമായി യുദ്ധം ചെയ്യാന്‍  ക്ഷണിച്ച് അങ്ങ് നോക്കി നിന്നു. ഭീമന്‍ ജരാസന്ധനെ അങ്ങയുടെ നിര്‍ദ്ദേശപ്രകാരം രണ്ടായിക്കീറിക്കൊന്നു. തടവറയിലെ രാജാക്കന്മാരെ തന്റെ ഭക്തരാക്കി മോചിപ്പിച്ചു. രാജാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ ധര്‍മ്മപുത്രര്‍ രാജസൂയയാഗം ചെയ്തു. ജീവരാശികളുടെ ആത്മാവായ ശ്രീകൃഷ്ണനെ പൂജിക്കണമെന്നു തീരുമാനിച്ചതിനെ ശിശുപാലന്‍ ഇടയച്ചെറുക്കനെന്നു വിളിച്ച് അവഹേളിച്ചു. ശിശുപാലനെ ചക്രംകൊണ്ട് വധിച്ച് മുനിമാര്‍ക്കു പോലും ദുര്‍ലഭമായ സായുജ്യം നല്‍കി. ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയത്തില്‍ പങ്കെടുക്കാന്‍ വന്ന ദുര്യോധനന് സ്ഥലജലവിവേചനം ലഭിക്കാതെ പോയതില്‍ ദ്രൗപദിയും ഭീമനും ദുര്യോധനനെ കളിയാക്കിചിരിച്ചപ്പോള്‍ അങ്ങതു പ്രോത്സാഹിപ്പിച്ചു. ഭഗവാനേ അടിയന്റെ രോഗമകറ്റേണമേ.

എണ്‍പത്തിയാറാം ദശകം: (ഗീതോപദേശം) ദ്വാരകയെ അങ്ങയുടെ അസാന്നിദ്ധ്യത്തില്‍ ആക്രമിച്ച സാല്വനെ അങ്ങ് വധിച്ച്, അയാളുടെ വിമാനവും തകര്‍ത്തു. ദന്തവക്ത്രനും സാല്വനും അങ്ങ് സായുജ്യവും മരണത്തിലൂടെ മോക്ഷവും നല്‍കി. അങ്ങ് യഥാകാലം പാഞ്ചാലിയുടെ വിളി കേട്ട് ഉടുവസ്ത്രം കാരുണ്യത്തോടെ നല്‍കിയവനാണ്. പാഞ്ചാലിയുടെ അടുക്കളപ്പാത്രത്തില്‍നിന്ന് ഒരു ചീരയിലതിന്ന് ദുര്‍വാസാവിന്റെ വിശപ്പകറ്റിച്ചു. മഹാഭാരതയുദ്ധത്തില്‍ അങ്ങ് കൗരവര്‍ക്ക് സ്വസൈന്യത്തെ നല്‍കി. സ്വയം പാണ്ഡവ പക്ഷത്തുനിന്നു. പാണ്ഡവരുടെ ദൂതനായി അങ്ങ് വന്നു. അര്‍ജ്ജുനന് വിശ്വരൂപം കാണിച്ചു കൊടുത്തു. അര്‍ജ്ജുനന്റെ തേരാളിയായി. അര്‍ജ്ജുനന്റെ തളര്‍ച്ചയകറ്റി, ധര്‍മ്മയുദ്ധമനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചു. കുരുക്ഷേത്രത്തില്‍ ആയുധമെടുക്കില്ലെന്നു പ്രതിജ്ഞയെടുത്ത അങ്ങ് ഭീഷ്മര്‍ക്കു നേരെ രഥചക്രമെടുത്തപ്പോള്‍ അങ്ങയുടെ കൈകൊണ്ടു മരണം വരിക്കാനാഗ്രഹിച്ച ഭീഷ്മര്‍ തലകുനിച്ചു കുമ്പിട്ടുനിന്നു പ്രാര്‍ത്ഥിച്ചു.

ഭഗദത്തന്റെ നാരായണാസ്ത്രം അങ്ങ് മാറില്‍ ഏറ്റുവാങ്ങി. സുദര്‍ശനംകൊണ്ട് സൂര്യനെ മറച്ച് ജയദ്രഥനെ കൊല്ലിച്ചു. കര്‍ണ്ണന്‍ നാഗാസ്ത്രം അര്‍ജുനന്റെ നേര്‍ക്കയച്ചപ്പോള്‍ അവിടുന്നു രഥം താഴ്‌ത്തി അര്‍ജുനന്റെ ശിരസ്സില്‍ അസ്താരം തറക്കാതെ കിരീടം മാത്രം തെറിപ്പിക്കത്തക്കവിധത്തില്‍ രക്ഷിച്ചു. ബലരാമനെ യുദ്ധവേളയില്‍ തീര്‍ത്ഥാടനത്തിനയച്ചു. ബലരാമന്‍ യുദ്ധം തീരും മുമ്പ് മടങ്ങിയെത്തിയപ്പോള്‍, ദ്വാരകയ്‌ക്ക് അയച്ചു. പാഞ്ചാലീ പുത്രന്മാരെ പാണ്ഡവരാണെന്നു ധരിച്ച് അശ്വത്ഥാമാവ് വധിച്ചു. അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രം അര്‍ജ്ജുനന്‍ മടക്കിയെടുത്തു. ആ അസ്ത്രം ഉത്തരയുടെ ഗര്‍ഭത്തിലെ ശിശുവിനെ ബാധിക്കാതെയങ്ങു സുദര്‍ശനം കൊണ്ടു തടഞ്ഞു. ഭീഷ്മരെ കൊണ്ടു ധര്‍മപുത്രര്‍ക്കായി, അങ്ങ് ധര്‍മശാസ്ത്രം വിവരിപ്പിച്ചു. ഭീഷ്മര്‍ അങ്ങയുടെ വിശ്വരൂപദര്‍ശനത്തില്‍ ബ്രഹ്മപദം പൂണ്ടു. എല്ലാവരേയും അനുഗ്രഹിച്ച ഗുരുവായൂരപ്പാ അങ്ങ് എല്ലാ രോഗങ്ങളില്‍നിന്നും എന്നേയും രക്ഷിക്കേണമേ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.