Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വിടവ് വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2019, 07:30 am IST
in India

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വിടവ് വര്‍ധിക്കുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ മാറ്റി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്നതിനിടെ ഇരു നേതാക്കളും കൂടിക്കാഴ്ചയ്‌ക്ക് വിസമ്മതിച്ചു. 

കഴിഞ്ഞ ദിവസം കുന്ദ്‌ഗോല്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിദ്ധരാമയ്യയും കുമാരസ്വാമിയും ഹുബ്ബള്ളിയിലെ ഒരു ഹോട്ടലില്‍ അടുത്തടുത്ത മുറികളിലായിരുന്നു താമസം. ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചെങ്കിലും ഇരുവരും അതിനു തയാറായില്ല.  

കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടുവച്ചെങ്കിലും സിദ്ധരാമയ്യയും കുമാരസ്വാമിയും വിസമ്മതിച്ചു. ഒടുവില്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുമാരസ്വാമി ഫോണില്‍ സംസാരിക്കാന്‍ തയാറായി. പിന്നീട് മാധ്യമങ്ങളെ കണ്ട സിദ്ധരാമയ്യ, കുമാരസ്വാമി ഫോണ്‍ വിളിച്ചെന്നും സംസാരിച്ചെന്നും സമ്മതിച്ചു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. 

ലോക്‌സഭാ സീറ്റു വിഭജനം മുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആരംഭിച്ച തര്‍ക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വര്‍ധിച്ചു. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കൂമാരസ്വാമി മത്സരിച്ച മാണ്ഡ്യ ഉള്‍പ്പെടെ ജെഡിഎസ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളും പ്രവര്‍ത്തകരും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

മാണ്ഡ്യയില്‍ നിഖിലിനെതിരെ ബിജെപി പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത അംബരീഷിന്റെ അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വലിയ വിവാദമായി.

ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമാരസ്വാമി കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന് കത്തെഴുതി. തുടര്‍ന്ന്, അത്താഴ വിരുന്നില്‍ പങ്കെടുത്ത നേതാക്കളോട് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ജെഡിഎസിനെ സന്തോഷിപ്പിക്കുകയല്ല കോണ്‍ഗ്രസിന്റെ ജോലിയെന്ന് സിദ്ധരാമയ്യ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞതായുള്ള വാര്‍ത്തകളും പുറത്തുവന്നു. 

ഇതിനു പിന്നാലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം മുന്നോട്ടു പോകണമെങ്കില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാര്‍ പരസ്യമായി ആവശ്യപ്പെട്ടു. കുമാരസ്വാമിയുടെ ഭരണം മോശമാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതോടെ കുമാരസ്വാമി കോണ്‍ഗ്രസ്, ദേശീയ-സംസ്ഥാന നേതൃത്വങ്ങളോട് സഖ്യധര്‍മത്തിന് നിരക്കാത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷവും വിവാദ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുടര്‍ന്നു. ഇതിനു പിന്നില്‍ സിദ്ധരാമയ്യയാണെന്ന് ജെഡിഎസ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു.  

സിദ്ധരാമയ്യ അധികാരമോഹത്താലാണ് ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന ബിജെപിയുടെ ആരോപണത്തിനുള്ള സിദ്ധരാമയ്യയുടെ മറുപടിയും വിവാദമായി. താന്‍ ജെഡിഎസ് വിട്ടതല്ലെന്നും തെറ്റായ പ്രവണതകളെ ചോദ്യം ചെയ്തതിന് ജെഡിഎസ് തന്നെ പുറത്താക്കുകയായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ ലക്ഷ്യം വച്ചുള്ള ഈ പരാമര്‍ശവും ജെഡിഎസ് നേതൃത്വത്തിന് സിദ്ധരാമയ്യയോടുള്ള അതൃപ്തി വര്‍ധിക്കാന്‍ കാരണമായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും ആവശ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറിയുള്ള സഖ്യത്തിന് തയാറല്ലെന്ന് കുമാരസ്വാമിയും വ്യക്തമാക്കി. 

അതേസമയം, സഖ്യഭരണത്തില്‍ അതൃപ്തരായ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്ക് തയാറാടെക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. അടുത്ത രണ്ടാഴ്ച വലിയ രാഷ്‌ട്രീയ കരുനീക്കങ്ങള്‍ക്ക് കര്‍ണാടക സാക്ഷിയാകുമെന്ന സൂചനകളാണ് ഇതെല്ലാം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.