ന്യൂദല്‍ഹി: റംസാന്‍ പരിഗണിച്ച് വോട്ടെടുപ്പ് തുടങ്ങുന്ന സമയം രാവിലെ ഏഴു മണിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചാക്കി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി. ഈ ആവശ്യം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നിസാമുദ്ദീന്‍ പാഷ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയും തള്ളിയത്.
റംസാന്‍ വൃതത്തിലായതിനാല്‍ ഉപവാസമനുഷ്ഠിക്കുന്നവര്‍ക്ക് വേണ്ടി സമയം രണ്ടു മണിക്കൂര്‍ മുന്നോട്ടാക്കണമെന്നായിരുന്നു ഹര്‍ജയിലെ ആവശ്യം. 19ന് അവസാന ഘട്ട വോട്ടെുപ്പില്‍ ഈ മാറ്റം വേണമെന്നായിരുന്നു ഹര്‍ജി. മെയ് ഒമ്പതിന് നല്‍കിയ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ കോടതി തയാറാകുകയായിരുന്നു.
















