ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ ബിഎസ്പി നേതാവ് മായാവതിക്ക് തിരിച്ചടി നല്‍കി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വന്തം വാക്കുകളിലൂടെ പൊതുജീവിതം നയിക്കാന്‍ അവര്‍ യോഗ്യയല്ലെന്ന് തെളിയിക്കുകയാണ്, ജെയ്റ്റ്‌ലി പറഞ്ഞു.
”സഹോദരി മായാവതി, പ്രധാനമന്ത്രിയാകാന്‍ ദൃഢനിശ്ചയമുള്ളയാളാണ്. പക്ഷെ അവരുടെ ഭരണം, നീതിശാസ്ത്രം, പ്രസംഗം എന്നിവയെല്ലാം എല്ലായ്‌പ്പോഴും താഴ്ന്ന നിലവാരത്തിലുള്ളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതിലൂടെ താന്‍ പൊതുജീവിതത്തിന് യോഗ്യയല്ലെന്നുകൂടി അവര്‍ തെളിയിച്ചിരിക്കുന്നു” ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
















