ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമാണ് മറ്റ് ആവശ്യങ്ങള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
















