കുരുക്ഷേത്ര(ഹരിയാന): രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന സത്യം പറഞ്ഞപ്പോള്‍ വിറളിപൂണ്ട കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നിരന്തരം തന്നെ വ്യക്തിപരമായി അപമാനിക്കുകയാണെന്ന് ഹരിയാനയിലെ കുരുക്ഷേത്രയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു റായിലെ അഭിസംബോധന ചെയ്യവെ മോദി കുറ്റപ്പെടുത്തി.
എന്റെ അമ്മയെ പോലും അധിക്ഷേപിച്ചു. എന്റെ അച്ഛനാരെന്ന് അവര്‍ ചോദിക്കുന്നു, മോദി പറഞ്ഞു. ഞാന്‍ അവരുടെ അഴിമതി ഇല്ലാതാക്കി. അവരുടെ കുടുംബവാഴ്ചയെ ചോദ്യം ചെയ്തു. അപ്പോള്‍ അവരെന്നെ ഹിറ്റ്‌ലറോടും മുസോളിനിയോടും ദാവൂദ് ഇബ്രാഹിമിനോടും ഉപമിച്ചു.
ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പുഴുവെന്നു വിളിച്ചു. മറ്റൊരാള്‍ പട്ടിയെന്ന് വിളിച്ചു. വേറൊരാള്‍ വിളിച്ചത് ഭസ്മാസുരനെന്ന്. ഒരു കോണ്‍ഗ്രസ് മന്ത്രി തന്നെ കുരങ്ങനെന്ന് വിളിച്ചു, മോദി പറഞ്ഞു.
















