ധന്‍ബാദ്: സംസ്‌ക്കാരത്തിന്‍റേയും ഇഷ്ടങ്ങളുടേയും കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ വിഭിന്നരാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താല്പര്യത്തില്‍ അവരെല്ലാം ഒന്നാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വീണ്ടും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുരകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി 55 വര്‍ഷമായി കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് വെറും അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എതാണ്ട് എല്ലാ സ്ഥലങ്ങലും തന്നെ താന്‍ സന്ദര്‍ശിച്ചു. എല്ലാ സ്ഥലങ്ങളില്‍ നിന്നും തനിക്ക് മനസ്സിലാക്കാന്‍ പറ്റിയത് ഒന്നു മാത്രമാണ്. അത് മറ്റൊന്നുമല്ല, മോദിയോടുള്ള താല്‍പര്യത്തില്‍ എല്ലാവര്‍ക്കും ഒരേ മനസ്സാണെന്നാണെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സമ്മതിധാനം നിര്‍വ്വഹിക്കുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ചിന്തിക്കണം. ഒരു ഭാഗത്ത് മോദിയാണ്. 20 വര്‍ഷത്തിലൊരിക്കല്‍ പോലും അവധിയെടുക്കാത്ത നിങ്ങളുടെ പ്രധാനമന്ത്രി. മറുഭാഗത്താകട്ടെ സ്വന്തം അമ്മയെ പോലും ഒന്നു അറിയിക്കാതെ നീണ്ട അവധിയെടുത്ത് ആഘോഷിച്ച രാഹുല്‍ ഗാന്ധിയും. നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി ജീവിതം നല്‍കിയതാരാണെന്ന് ഓര്‍ക്കണം. കുടുംബത്തിന്റെ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ കുറിച്ചല്ല ചിന്തിക്കേണ്ടതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
















