കൊക്രജാര്‍: ആസാമില്‍ അനധികൃതമായി താമസിച്ച ആറു ബംഗ്ലാദേശ് പൗരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്രജാര്‍ ജില്ലയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മൂന്നു പുരുഷന്‍മാരും മൂന്നു സ്ത്രീകളും അടങ്ങുന്ന സംഘം അനധികൃത കുടിയേറ്റക്കാരാണെന്ന് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ സ്ഥിരീകരിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പെ അനധികൃത കുടിയേറ്റക്കാരാണെന്നു വിധിച്ചിരുന്നെങ്കിലും ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞതായ പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
















