മുസാഫര്‍പൂര്‍: ബീഹാറില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ മുസാഫര്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ആറ് വോട്ടിങ് മെഷീനുകളാണ് പിടിച്ചെടുത്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ച മെഷീനുകളും വിവിപാറ്റ് മെഷീനുകളുമാണ് കണ്ടെത്തിയത്.
അതേസമയം സെക്ടര്‍ ഓഫീസര്‍ റിസര്‍വ് ആയി നല്‍കിയവയാണ് ഇതെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് അലോക് രഞ്ജന്‍ ഘോഷ് അറിയിച്ചു. തകരാര്‍ സംഭവിച്ച വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ച ശേഷം ബാക്കിയുള്ളവ താന്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
സംഭവത്തില്‍ മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചു.















