Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയപാതാ വികസനം; വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളും

അനൂപ് ജി.byഅനൂപ് ജി.
May 7, 2019, 08:30 am IST
inKerala

കോട്ടയം: ദേശീയപാത വികസനത്തില്‍ കേരളത്തിന് ഇത്തവണയും വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളും. പാത വികസനത്തിന് ആവശ്യമായ ഭൂമി മുഴുവന്‍ സമയബന്ധിതമായി  ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനായില്ല. 

സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ പാത വികസനത്തിന് യാതൊരു തടസ്സവുമില്ല. അതേസമയം തര്‍ക്കങ്ങളില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നതും നിയമക്കുരുക്കില്‍പ്പെട്ടതുമായ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാതയുടെ വികസനമാണ് താമസിക്കുന്നത്. തര്‍ക്കങ്ങളില്ലാതെ സ്ഥലം ഏറ്റെടുത്ത് നല്‍കിയിരുന്നുവെങ്കില്‍ എന്‍എച്ച് -66 ഉള്‍പ്പെടെയുള്ള പാതയുടെ വികസനം ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുമായിരുന്നു. 

പന്ത്രണ്ട് വര്‍ഷമായി  കേരളത്തിലെ റോഡ് വികസനം തടസ്സപ്പെട്ട് കിടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ 30,000 കോടി രൂപ കേരളത്തിന് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെട്ട കാസര്‍കോഡ് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം ഭാഗത്തിന്റെ വികസനത്തിന് മാത്രം 1600 കോടി രൂപ  ലഭിക്കുമെന്നാണ് പ്രാഥമിക വിവരം. 

എന്‍.എച്ച് 66 വികസനത്തിനായി എത്ര ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്ന തുകയുടെ കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. 

കേന്ദ്ര നിയമമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് വില കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് മാനദണ്ഡം നിശ്ചയിക്കേ

ണ്ടത്. അടിസ്ഥാനവിലയും അതിന്റെ ഇരട്ടിയോളവും വിലയായി നിശ്ചയിക്കാമെന്നാണ്  കേന്ദ്ര നിയമം. രജിസ്‌ട്രേഷന്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അടിസ്ഥാനവില നിശ്ചയിക്കേണ്ടത്. എന്നാല്‍  മാര്‍ക്കറ്റ് വില കുത്തനെ ഉയര്‍ത്തി ഭൂ ഉടമകള്‍ വിലപേശിയപ്പോള്‍ തര്‍ക്കങ്ങളിലേക്കും നിയമ നടപടികളിലേക്കും പോയി. 

ഈ സാഹചര്യത്തില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുമായി ബന്ധപ്പെട്ട പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്ത് എഴുതിയിരുന്നു. ഒരു കിലോമീറ്ററിന് ഭൂമി വില മാത്രം ഏഴു കോടി രൂപയോളമാകും. 

നിര്‍മാണ ചെലവ് 45 കോടിയും. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതിനാല്‍ തുക കുറയ്‌ക്കാന്‍ നടപടി ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായി പരിഹാരം കാണാതെ വന്നപ്പോള്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ വികസനം തുടങ്ങാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

കേരളത്തില്‍ 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നാല് വര്‍ഷം 

രാജ്യത്ത് ഒരു ദിവസം ശരാശരി 30 കിലോമീറ്റര്‍ റോഡാണ് പുതിയതായി നിര്‍മിക്കുന്നത്. എന്നാല്‍ കേരളത്തില്‍ 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ എടുക്കുന്നത് നാല് വര്‍ഷമാണ്. കേരളത്തില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് 223 കിലോമീറ്റര്‍ റോഡ് മാത്രമാണ്. മുമ്പ് തയാറാക്കിയ 5,000 കോടിയുടെ പദ്ധതി പകുതിയും കടലാസില്‍ മാത്രമാണ്. അതേസമയം തമിഴ്‌നാട്ടില്‍ നിര്‍മിക്കുന്നതാകട്ടെ 3661 കിലോമീറ്റര്‍ റോഡും. കര്‍ണ്ണാടകയില്‍ 3,000 കിലോമീറ്ററും ആന്ധ്രയില്‍ 1243 കിലോമീറ്റര്‍ റോഡുമാണ് നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

India

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

Kerala

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.