ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്റെ അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്‌സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.
റഫാല്‍ കരാറിനെതിരായ രാഹുലിന്റെ വിമര്‍ശനങ്ങള്‍ തന്റെ പ്രതിച്ഛായയെ താറടിച്ചു കാണിക്കുകയും ചെറുതായി കാണിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്ത് സ്ഥിരതയില്ലാത്തതും ദുര്‍ബലവുമായ സര്‍ക്കാരുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
















