ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി, അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. സുപ്രീംകോടതി രൂപീകരിച്ച മൂന്നു ജഡ്ജിമാര്‍ ഉള്‍പ്പെട്ട സമിതിയാണ് ആരോപണം അന്വേഷിക്കുന്നത്.
യുവതിക്കു പിന്നില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണെന്ന് വെളിവായതോടെയാണ് യുവതി സമിതിയുമായി സഹകരിക്കില്ലെന്ന് പ്രസ്താവിച്ചത്. സമിതിയിലെ അന്തരീക്ഷം പേടിപ്പെടുത്തുന്നതാണ്. അതിനാലാണ് സഹകരിക്കുന്നില്ലെന്ന് തീരുമാനിച്ചത്, യുവതി പറയുന്നു.
















