ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
അതേസമയം ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി ആരോപിച്ചു. മധ്യപ്രദേശില്‍ ബിഎസ്പിക്ക് രണ്ട് സീറ്റും എസ്പിക്ക് ഒരു സീറ്റുമാണ് ഉള്ളത്. സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി കോണ്‍ഗ്രസ്സിനെ അനുകൂലിച്ചിരുന്നു.
















