ന്യൂദല്‍ഹി: ദല്‍ഹിയില്‍ പുതിയ മേയറായി ചുമതലയേറ്റ് ചായക്കാരന്‍. ദളിത് സമുദായത്തില്‍ നിന്നുള്ള അവതാര്‍ സിങ്ങാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ദല്‍ഹി കോര്‍പ്പറേഷനിലെ ആദ്യ ദളിത് സമുദായത്തില്‍ നിന്നുള്ള സിഖുകാരന്‍ കൂടിയായ അദ്ദേഹം നോര്‍ത്ത് ദല്‍ഹിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇത് കൂടാതെ അഞ്ജു കമല്‍കാന്ത്, സുനിത കാന്‍ഗ്ര എന്നിവരും യഥാക്രമം കിഴക്കന്‍ ദല്‍ഹി കോര്‍പ്പറേഷനില്‍നിന്നും ദല്‍ഹി കോര്‍പ്പറേഷനില്‍നിന്നും വിജയിച്ചു. മൂവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
















