ന്യൂദല്‍ഹി: കരസേനയിലെ രണ്ട് മുന്‍ ഉപമേധാവികള്‍ ഉള്‍പ്പടെ ഏഴ് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ബിജെപിയില്‍ ചേര്‍ന്നു.
ഉപമേധാവിമാരായിരുന്ന ലഫ്. ജനറല്‍ ജെ.ബി.എസ്. യാദവ്, ലഫ്. ജനറല്‍ എസ്.കെ. പട്യാല്‍, മിലിറ്ററി ഇന്റലിജന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ആര്‍.എന്‍. സിങ്, ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ആന്‍ഡ് ഐടി മുന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ സുനിത് കുമാര്‍, മുന്‍ സിഗ്നല്‍ ഓഫീസര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ നിതിന്‍ കോഹ്ലി, കേണല്‍ ആര്‍.കെ. ത്രിപാഠി, വിങ് കമാന്‍ഡര്‍ നവ്നീത് മാഗണ്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ദേശസുരക്ഷ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പാര്‍ട്ടി അംഗത്വം കൂടുതല്‍ ഗുണം ചെയ്യുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
















