Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കസ്റ്റഡിയിലായ മലയാളികള്‍ ഭീകരാശയ പ്രചാരകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2019, 12:10 pm IST
in India

കാസര്‍ഗോഡ്/ പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരന്പരയുമായി ബന്ധപ്പെട്ടു കാസര്‍ഗോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ടു ബന്ധമില്ല. ഇവര്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹ്‌റാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചാരിപ്പിക്കുകയാണ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു.

കാസര്‍ഗോഡ് നായന്മാര്‍മൂല സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, മധൂര്‍ കാളിയങ്കാട് സ്വദേശി അഹമ്മദ് അറാഫാത്ത് എന്നിവരുടെ വീടുകളിലാണു പരിശോധന നടത്തിയത്. ഇവരുടെ വീടുകളില്‍നിന്നു മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, മലയാളത്തിലും അറബിയിലും എഴുതപ്പെട്ട ഡയറികള്‍, വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായികിന്റെ പ്രസംഗങ്ങളുടെ ഡിവിഡികള്‍, സക്കീര്‍ നായികും സയ്യിദ് കുത്തബും രചിച്ച പുസ്തകങ്ങള്‍ എന്നിവ കണ്ടെടുത്തു. 

അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്‌നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ഐഎസ് അനുകൂല പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 

നിരീക്ഷണത്തിലുള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹ്‌റാന്‍ ഹാഷിം മുന്പ് കേരളത്തില്‍ എത്തിയതായി തെളിവുകളൊന്നും നിലവില്‍ കിട്ടിയിട്ടില്ലെന്നും ഇതില്‍ പരിശോധിച്ചു വ്യക്തത വരുത്തുമെന്നും എന്‍ഐഎ അറിയിച്ചു.

സഹ്‌റാന്‍ ഹാഷിം കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പോലീസിനു പോലും റെയ്ഡ് സംബന്ധമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു.

സഹ്‌റാന്‍ ഹാഷിമിന്റെ തീപ്പൊരി പ്രസംഗങ്ങളുടെ വീഡിയോ കേരളത്തിലും തമിഴ്‌നാട്ടിലും ചില യുവാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചതായി എന്‍ഐഎ കണ്ടെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഗള്‍ഫ് നാടുകളിലേക്കു പോയി പിന്നീട് അപ്രത്യക്ഷരാകുകയും ഐഎസ് കേന്ദ്രങ്ങളില്‍ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.