Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടതുനേതാക്കള്‍ക്ക് നല്ല നമസ്‌കാരം

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 27, 2019, 03:50 am IST
inVicharam

കേരള മന്ത്രിസഭയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം കണ്ടപ്പോള്‍ തോന്നിയതാണ്, ‘ഉലക്കവീണു ചത്ത കോഴിയുടെ ചാറ് കയിക്കാം’ എന്നൊരു വിരുതന്‍ പണ്ട് പറഞ്ഞ ന്യായത്തിന് ഇന്നും പ്രസക്തി. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് കൈകാര്യം ചെയ്യുന്ന ചുമതല അംബാനിയുടെ കമ്പനിക്ക്. അംബാനി എന്നുകേള്‍ക്കുമ്പോള്‍ തുള്ളലും വിറയലും നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെല്ലാം സന്തോഷം. അദാനിയും അംബാനിയുമെല്ലാം നമുക്ക് സ്വന്തം. നരേന്ദ്രമോദി സര്‍ക്കാര്‍ യുദ്ധവിമാനങ്ങളും വിമാനത്താവളങ്ങളുമെല്ലാം അദാനി-അംബാനി കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കുന്നു എന്നുപറയുന്ന ഇടതുപക്ഷ നേതാക്കള്‍ക്ക് നല്ല നമസ്‌കാരം.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ജൂണ്‍ ഒന്നിനു നിലവില്‍ വരും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീം ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് (മെഡിസെപ്) എന്നാണു പദ്ധതിയുടെ പേര്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണു മെഡിസെപ്പ്. ഇ-ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷികപ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വോട്ട് ചെയ്ത അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു പദ്ധതിയുടെ ചുമതല നല്‍കാന്‍ മന്ത്രിസഭയാണ് തീരുമാനിച്ചത്. അംബാനി എന്ന് കേള്‍ക്കുമ്പോള്‍ മുണ്ടും മുടക്കിക്കുത്തി മുന്നോട്ടായുന്ന സാമ്പത്തികവിദഗ്ധന്‍ തോമസ് ഐസക്കിന്റെ വകുപ്പാണ് പദ്ധതി നടത്തിപ്പിന് അംബാനിയെ ശുപാര്‍ശ ചെയ്തത്.

ഹൈക്കോടതിയിലേതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകരും അനധ്യാപകരും, പാര്‍ടൈം അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ഈ വിഭാഗങ്ങളിലെ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കള്‍. ഇവരുടെ ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 

ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി മൂന്നുവര്‍ഷമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസം 250 രൂപ വീതം ഇന്‍ഷുറന്‍സ് പ്രീമിയമായി പിടിക്കും. പെന്‍ഷന്‍കാര്‍ക്കു മെഡിക്കല്‍ അലവന്‍സായി നല്‍കിവരുന്ന 300 രൂപയില്‍ നിന്നു പ്രീമിയം തുക കുറവുചെയ്യും.

ഇന്‍ഷുറന്‍സ് പ്രീമിയം മൂന്നു ഗഡുക്കളായി ഇന്‍ഷുറന്‍സ് കമ്പനിക്കു സര്‍ക്കാര്‍ മുന്‍കൂറായി നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീഇംമ്പേഴ്‌സ്‌മെന്റ് പദ്ധതി തുടരും.

ഓരോ കുടുംബത്തിനും ഇന്‍ഷുറന്‍സ് കാലയളവില്‍ വര്‍ഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും.

അവയവമാറ്റം ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സയ്‌ക്കു മൂന്നുവര്‍ഷം ഒരു കുടുംബത്തിനു പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വര്‍ഷം രണ്ടുലക്ഷം രൂപ നിരക്കില്‍ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്‌ക്കു പുറമേയാണിത്. 

ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ഗുരുതരരോഗ ചികിത്സാച്ചെലവിനു തികയുന്നില്ലെങ്കില്‍, പുറമേ പോളിസി കാലയളവില്‍ പരമാവധി ഒരു കുടുംബത്തിനു മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി വര്‍ഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതില്‍ നിന്നാണ് ഈ അധിക സഹായം നല്‍കുക.

കേരളത്തിലെ ആരോഗ്യമേഖല മികച്ചതാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വലിയ തോതില്‍ തുക ചെലവാക്കേണ്ട സാഹചര്യം റിലയന്‍സിന് ഉണ്ടാകാനിടയില്ല. എന്നാലെന്താ കോര്‍പ്പറേറ്റ് മുതലാളിക്ക് അല്‍പം ലാഭമുണ്ടാക്കിക്കൊടുക്കാന്‍ നമുക്കും സാധിച്ചല്ലോ.

ഏതായാലും അംബാനിക്ക് കേരളത്തിലും കമ്പനി വ്യാപിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്നതിന് വോട്ടെടുപ്പ് കഴിയുംവരെ കാത്തിരുന്നല്ലോ. ഇലക്ഷന്‍ പ്രചരണങ്ങളിലെല്ലാം നരേന്ദ്രമോദിയേയും അംബാനിയേയും കൂട്ടികെട്ടി കൊണ്ടുപിടിച്ച നുണപ്രചരണം നടത്തിയത് സഖാക്കള്‍ മറന്നുകാണില്ല. ഇനി ഏതായാലും അംബാനിയെക്കുറിച്ച് മിണ്ടേണ്ട.

നരേന്ദ്രമോദിക്കെതിരെ പ്രചാരണം നടത്താന്‍ വാരണാസിയില്‍ ചെങ്കൊടിയുമില്ല, കൊടികെട്ടാനൊരുവടി പോലുമില്ല. നരേന്ദ്രമോദിക്കെതിരെ കൊടികെട്ടിയ ചാനലിന്റെ ദല്‍ഹിയിലെ ദിവ്യാത്മാവ് വാരാണസിയും ബനാറസിലും തലങ്ങും വിലങ്ങും കറങ്ങി. പലരുടെ മുന്നിലും മൈക്ക് നീട്ടി. ബിസ്മില്ലാഖാന്റെ വീട്ടിലും ചെന്നു. കഴിഞ്ഞതവണ പത്രികയില്‍ ഒപ്പുവയ്‌ക്കാതിരുന്നത് വലിയ നഷ്ടമായെന്ന് ഖാന്റെ ഇളയമകനും കൊച്ചുമകനും ദുഃഖത്തോടെ പറയുന്നത് ഒട്ടും സന്തോഷമില്ലാതെയാണ് ലേഖകന്‍ മാലോകരെ അറിയിച്ചത്. മോദിയല്ലാതെ മറ്റാര് എന്ന മറുചോദ്യമാണ് വാരാണസിയില്‍ ഉയര്‍ന്നത്. ഇത് കേട്ടതുകൊണ്ടാകാം വാരാണസിയില്‍ മത്സരിക്കാന്‍ പുത്തന്‍ ഉടുപ്പൊരുക്കിയ പ്രിയങ്കയും പിന്‍മാറിയത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന മട്ടില്‍ സിപിഎം വാരാണസിയെക്കുറിച്ചോ ഉത്തര്‍പ്രദേശിനെക്കുറിച്ചോ മിണ്ടുന്നില്ല. അവര്‍ കേരളത്തിലൊതുക്കി അവകാശവാദം.

20ല്‍ 18 ഇടതുമുന്നണി നേടുമെന്നാണ് വിലയിരുത്തലിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദം. രണ്ടെണ്ണം എന്തിനാണാവോ വിട്ടുകൊടുത്തത്? മനക്കോട്ടയ്‌ക്ക് എന്തിന് അതിര് നിശ്ചയിക്കണം. തോറ്റടിയാന്‍ പോകുന്നവന്റെ ഉര്‍ദ്ധശ്വാസം. കോടിയേരിയുടെ വാദം അത്രമാത്രം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.