Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊറുക്കരുത്…പ്രളയം സൃഷ്ടിച്ച് കേന്ദ്രത്തെ പഴിച്ചവരോട്….

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 21, 2019, 05:40 am IST
inKerala

2018 ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയജലത്തില്‍ കേരളം മുങ്ങിയ നാളുകള്‍. 54 ലക്ഷം പേരെ പ്രളയം ബാധിച്ചു, 433 ജീവന്‍ നഷ്ടമായി. അക്കാലത്ത് കേരളത്തെ പരമാവധി സഹായിച്ച കേന്ദ്ര സര്‍ക്കാരിനെ പഴി പറയാനാണ് പിന്നീട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചത്. യുഎഇ 700 കോടി നല്‍കാമെന്ന് പറഞ്ഞെന്നും വിദേശ സഹായം കേന്ദ്രം തടഞ്ഞെന്നുമൊക്കെ കള്ളപ്രചരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടാണ് പ്രളയത്തിനു കാരണമായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയും പിന്നീട് കണ്ടെത്തി. പ്രളയകാലത്തെ കേന്ദ്ര വിരുദ്ധ നീക്കത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് ഒരിക്കല്‍ക്കൂടി…

 പ്രളയകാലത്ത് കേന്ദ്ര സര്‍ക്കാര്‍  കേരളത്തിനു നല്‍കിയ സഹായത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു അതൃപ്തിയുമില്ല. സാധ്യമായ എല്ലാത്തരത്തിലും കേന്ദ്ര സഹായം ഉണ്ടായതായി പരസ്യമായി പറയാനുള്ള മര്യാദയും പിണറായി വിജയന്‍ കാണിച്ചു. സാധാരണയില്‍ നിന്ന് ഭിന്നമായി കേന്ദ്രം കേരളത്തോട് അനുഭാവ പൂര്‍ണമായാണ് പെരുമാറിയതെന്നാണ് മുഖ്യമന്ത്രി അന്നു പറഞ്ഞത്. 

 കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു 2018 ജൂലൈ 21ന് സംസ്ഥാനം സന്ദര്‍ശിച്ചു.

ആഗസ്റ്റ്് 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കേരളം സന്ദര്‍ശിച്ചു. ആഗസ്റ്റ് 17,18 തീയതികളില്‍ പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ നേരിട്ടു  സന്ദര്‍ശിച്ചു, ഉന്നതതല യോഗം വിളിച്ചു. എല്ലാ ദിവസവും പ്രധാനമന്ത്രി തന്നെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. 

 ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുകയും എല്ലാ ദിവസവും യോഗം ചേര്‍ന്ന് നിരന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചു.

 നാല്‍പ്പതു ഹെലികോപ്റ്ററുകള്‍, 31 വിമാനങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിന്  വേണ്ടി 182 ടീമുകള്‍, പ്രതിരോധസേനകളുടെ 18 മെഡിക്കല്‍ ടീമുകള്‍, എന്‍.ഡി.ആര്‍.എഫിന്റെ 58 ടീമുകള്‍, സി.എ.പി.എഫിന്റെ ഏഴു കമ്പനി എന്നിവയോടൊപ്പം 500 ബോട്ടുകളും അവശ്യം വേണ്ട വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും വലിയ സുരക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

 യാഥാര്‍ത്ഥ്യവുമായി പുലബന്ധം ഇല്ലാത്ത കണക്കുകള്‍ നിരത്തി കേന്ദ്രത്തോട് പണം ആവശ്യപ്പെടുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ച കണക്കുമാത്രം മതി പണത്തോടുള്ള പിണറായി സര്‍ക്കാരിന്റെ അത്യാര്‍ത്തി തിരിച്ചറിയാന്‍. കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ആഗസ്റ്റ് 18 ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. 

 റോഡിനും പാലത്തിനുമായി 13,800 കോടി എന്നത് തെറ്റായ കണക്കാണെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി, റോഡും പാലവും ദേശീയപാത അതോറിറ്റിയെക്കൊണ്ട് നന്നാക്കാമെന്നു പറഞ്ഞു. കൃഷി, വീട,് വൈദ്യുതി തുടങ്ങിയവയുടെ നഷ്ടം പറഞ്ഞ് ആവശ്യപ്പെട്ടത് 5000 കോടിയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര സ്ഥാപനമായ എന്‍ടിപിസി സഹായിക്കുമെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വീടുകളെല്ലാം പുനര്‍ നിര്‍മിക്കാമെന്നും മോദി  അറിയിച്ചതോടെ ദുരന്തപ്രതിരോധത്തിനായി അടിയന്തരമായി 2000 കോടി വേണമെന്ന ആവശ്യം ഉന്നയിച്ചു.

 ദുരന്തപ്രതിരോധ നിധിയില്‍ കേരളം ചെലവഴിക്കാതെ കിടന്നത് 562.45 കോടി രൂപ.

രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചത് 100 കോടി. 500 കോടി കൂടി പ്രധാനമന്ത്രി അനുവദിച്ചു. എല്ലാ എംപിമാരും ഒരോ കോടി വീതം കേരളത്തിന് നല്‍കാനും നിര്‍ദേശിച്ചു. കേരളം പ്രതീക്ഷിച്ചതിലും കൂടുതല്‍ കിട്ടി.

 ഉദാരമായി വായ്‌പ നല്കാന്‍  ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നാഷണല്‍ ഹൗസിങ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നടപടികള്‍ ലഘൂകരിച്ചു.

 വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനു പകരം നഷ്ടത്തിന്റെ കണക്കുകള്‍ കേരളം പെരുപ്പിച്ചു കാട്ടിക്കൊണ്ടിരുന്നു. 45000 കോടിയുടെ നഷ്ടമെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പിന്നീട് അത് 75000 കോടി എന്നാക്കി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3500 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് അവകാശപ്പെട്ടത്. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 13,800 കോടി. ജീവനോപാധി പാക്കേജ് 4700 കോടി രൂപ വേണമെന്നും കണ്ടെത്തി. പദ്ധതികള്‍ നല്‍കാതെ പണം മാത്രം ചോദിച്ചു കൊണ്ടിരുന്നു.

 പ്രളയ ദുരിതാശ്വാസമായി 3048.39 കോടി രൂപയുടെ അധികസഹായം കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍, പ്രളയം തകര്‍ത്ത് അഞ്ച് മാസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചത് 18 ശതമാനം തുക മാത്രമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ പിരിച്ചെടുത്ത 7124.54 കോടി രൂപയില്‍ ചെലവഴിച്ചത് 1344.93 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍  ആദ്യഘട്ടത്തില്‍ നല്‍കിയ 2904 കോടി രൂപ പോലും പൂര്‍ണമായി ചെലവഴിക്കാന്‍ കഴിഞ്ഞില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.