Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദിവ്യൗഷധമായി ബാബയുടെ കാരുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 03:24 am IST
inSamskriti

ഏത് മാറാവ്യാധിക്കും പരിഹാരമായിരുന്നു ബാബയുടെ കാരുണ്യം.  മഹാവൈദ്യന്മാര്‍ കൈയൊഴിഞ്ഞ രോഗങ്ങള്‍ പോലും ഷിര്‍ദ്ദിയിലെ ദിവ്യനു മുമ്പിലെത്തിയാല്‍ നിമിഷങ്ങള്‍ക്കകം ശമിക്കും. 

നാരായണഗാവിലെ സായ് ഭക്തനായിരുന്നു ഭീംരാജ് പാട്ടീല്‍. സഹിക്കാനാവാത്ത നെഞ്ചുവേദനയായിരുന്നു ഭീമിന്. ഏറെക്കഴിഞ്ഞാണ് അസുഖം തിരിച്ചറിഞ്ഞത്. ക്ഷയബാധിതനായിരുന്നു അദ്ദേഹം. രോഗഭീതിയേറിയതോടെ  ഭീം സുഹൃത്തായ നാനാസാഹെബിനെ തന്റെ ദൈന്യത അറിയിച്ചു. നാനായ്‌ക്ക് നിര്‍ദേശിക്കാന്‍ ഒരേയൊരു മരുന്നേ ഉണ്ടായിരുന്നുള്ളൂ. ഉടനെ ബാബയുടെ അടുത്തെത്തുക. അതോടെ അസുഖം ഭേദമാകും. നാനയ്‌ക്കൊപ്പം ഭീം ഷിര്‍ദിയിലെത്തി. അവരെത്തുമ്പോള്‍ ബാബ, ഷാമയോട് സംസാരിച്ചിരിക്കുകയായിരുന്നു. ‘  എന്തിനാണ് ഈ ദുഷ്ടനെയും കൊണ്ട് ഇവിടെ വന്നത്? ‘  എന്നായിരുന്നു നാനയോട് ബാബയുടെ ചോദ്യം. 

അത് വെറുതേയൊരു ചോദ്യമാവില്ലെന്നത് നിശ്ചയം. ത്രികാലജ്ഞാനിയായ ബാബയ്‌ക്ക് പലപ്പോഴും രോഗഹേതുവെന്തെന്ന് നിമിഷങ്ങള്‍ക്കകം മനസ്സിലാകും. 

ഭീമിനോട് ബാബ പറഞ്ഞു; ‘ നീ വിഷമിക്കേണ്ട, അസുഖബാധിതരായി ഇവിടെ അഭയം തേടുന്നവരെല്ലാം  തിരിച്ചിറങ്ങുന്നത് അതില്‍ നിന്ന് മുക്തി നേടിയാകും.’  വൈകാതെ ക്ഷയബാധ ഭീമിനെ വിട്ടകന്നു. ആരോഗ്യം പൂര്‍ണാവസ്ഥയിലെത്തും വരെ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഷാമയെ ബാബ നിയോഗിച്ചു. ഭീമിന്റെ വീട്ടില്‍ താമസിച്ച് അദ്ദേഹത്തെ പരിചരിക്കാനായിരുന്നു ബാബയുടെ നിര്‍ദേശം. അധ്യാപകനായിരുന്നെങ്കിലും തീര്‍ത്തും ദരിദ്രനായിരുന്നു ഭീം. സൗകര്യങ്ങളൊന്നുമില്ലാതെ കഴിഞ്ഞ ഭീമിനൊപ്പം പഴകിദ്രവിച്ചൊരു കുടിലില്‍ താമസിച്ച് യാതൊരു മടിയും കൂടാതെ ഷാമ അദ്ദേഹത്തെ പരിചരിച്ചു. 

അക്കാലത്ത് രണ്ടു തവണ അദ്ദേഹത്തിന് ബാബയുടെ സ്വപ്നദര്‍ശനമുണ്ടായി. മുമ്പൊരില്‍ അതിക്രൂരമായി തന്റെ വിദ്യാര്‍ഥികളിലൊരാളെ ശിക്ഷിച്ചതും ഒരു പാവം മനുഷ്യനെ കല്ലെറിഞ്ഞതും ഭീമിന്റെ സ്വപ്നത്തില്‍ ഓര്‍മപ്പെടുത്തലെന്നോണം നിറഞ്ഞു. എന്തിനാണ് ഈ ദുഷ്ടനെ ഇവിടേയ്‌ക്ക് കൊണ്ടു വന്നതെന്ന്  തന്നെക്കുറിച്ച് നാനയോട് ബാബ ചോദിച്ചതിന്റെ പൊരുളും ഭീം തിരിച്ചറിഞ്ഞു. അസുഖം പൂര്‍ണമായും ഭേദപ്പെട്ട ഉടനെ ഭീം, ബാബയുടെ സവിധത്തിലെത്തി കാല്‍ക്കല്‍ വീണ് താന്‍ ചെയ്ത ദുഷ്‌കര്‍മങ്ങള്‍ പൊറുക്കാന്‍ അപേക്ഷിച്ചു. 

അക്കാലത്ത് മലേറിയ ചികിത്സിച്ചു മാറ്റാനാവാത്ത ഒരു രോഗമായിരുന്നു. ഗണപത് ഷിംപിയെന്ന സായ് ഭക്തന് മലേറിയ പിടിപെട്ടു. അദ്ദേഹം പ്രതിവിധി തേടി ഷിര്‍ദിയിലെത്തി. അങ്ങ് ദൂരെ ശ്രീലക്ഷ്മീ ക്ഷേത്രത്തില്‍ ഒരു കറുത്ത നായയെ കാണാം. അവിടെ ചെന്ന് അതിന് തൈര് സാദം നല്‍കൂ നിന്റെ രോഗം ഭേദമാകും എന്ന് ബാബ  പറഞ്ഞു. ക്ഷീണിതനെങ്കിലും ഷിംപി അലഞ്ഞു തിരിഞ്ഞ്  ക്ഷേത്രം കണ്ടു പിടിച്ചു.  ബാബ പറഞ്ഞതു പോലെ ഒരു കറുത്ത നായ അവിടെ നില്‍പ്പുണ്ടായിരുന്നു. അതിന് തൈര്‍സാദം ഊട്ടിയതോടെ ഷിംപിയുടെ അസുഖം മാറി. 

ബാബയുടെ ശിഷ്യനായ ബാപു സാഹെബ് ബൂട്ടിക്ക് ഒരിക്കല്‍ ഛര്‍ദിയും വയറിളക്കവും പിടിച്ചു. നിര്‍ത്താതെ ഛര്‍ദിച്ച ബൂട്ടിയെ നോക്കി ചൂണ്ടുവിരല്‍ നീട്ടി ബാബ പറഞ്ഞു;’ മതി നിര്‍ത്തൂ” എന്ന്. പിടിച്ചു നിര്‍ത്തിയതു പോലെ രോഗം ശമിച്ചു. പിന്നീടൊരിക്കല്‍ ബൂട്ടിക്ക് കോളറ പിടിപെട്ടു. ഒരു ഗ്ളാസ് ചൂടു പാലില്‍ ബാബ അല്പം പഞ്ചസാരയും പിസ്തയും ബാദാമും ചേര്‍ത്ത് ബൂട്ടിക്കു നല്‍കി. അതോടെ കോളറ ശമിച്ചു. ഷാമയ്‌ക്ക് ഒരിക്കല്‍ അതികഠിനമായ വയറുവേദന വന്നു.

സോനാമുഖിയെന്ന ആയുര്‍വേദ മരുന്നെടുത്ത് കുടിക്കാന്‍ ബാബ പറഞ്ഞു, അത് സേവിച്ചതോടെ വേദനമാറി. പിന്നീടൊരിക്കല്‍ ഇതു പോലെ അസഹ്യമായ വയറുവേദന വന്നപ്പോള്‍ ബാബയോട് ചോദിക്കാതെ തന്നെ ഷാമ മരുന്നെടുത്ത് കഴിച്ചു. വേദന മാറിയില്ലെന്നുമാത്രമല്ല ഇരട്ടിയായി. അതുകണ്ട് ബാബ ചിരിച്ചു കൊണ്ട്  അരികെയെത്തി. ഷാമയെ തലോടി. വേദന ശമിച്ചു. ഏതു രോഗം, എന്താണു ചികിത്സയെന്നത് ബാബയ്‌ക്കേ അറിയൂ. അത് പ്രവചനാതീതവുമായിരുന്നു. ബാബയുടെ ദിവ്യസാന്നിധ്യം നേര്‍ക്കാഴ്ചയാകുന്നില്ലെങ്കിലും ഇന്നും ഭക്തര്‍ക്ക് തുണയാകുന്നു ആകാരുണ്യം. അനുഭവസാക്ഷ്യങ്ങള്‍ പലതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.