ന്യൂദല്‍ഹി : രാജസ്ഥാനില്‍ ഗുജ്ജര്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കിരോരി സിങ് ബെയ്‌സാല ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ബെയ്‌സാലയ്‌ക്ക് അംഗത്വം നല്‍കിയത്.
രാജസ്ഥാനില്‍ ബിജെപി പാര്‍ട്ടിയുടെ ചുമതല ജാവദേക്കറിനാണ്.
മോദിയുടെ പ്രവര്‍ത്തന ശൈലിയാണ് തന്നെ ആകര്‍ഷിച്ചതെന്ന് അംഗത്വമെടുത്തശേഷം ബെയ്‌സാല അറിയിച്ചു. മോദിയുടെ അസാധാരണ ഗുണമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
















