Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുണ്‌ഡോറച്ചാമുണ്ഡി

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Apr 10, 2019, 02:06 am IST
inSamskriti

വേലന്മാരുടെ ആദിമസങ്കേതമായി കരുതപ്പെടുന്ന തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലത്തു നിന്ന് മലനാട്ടിലേക്ക് ശിഷ്ടജനപാലനത്തിനായി കുണ്ഡോറച്ചാമുണ്ഡി എത്തി എന്നാണ് വിശ്വാസം. 

ദാരികാസുര നിഗ്രഹം കഴിഞ്ഞ് ദേഹശുദ്ധി വരുത്താന്‍ കാവേരീതീര്‍ഥത്തിലെത്തിയ ചാമുണ്ഡി(കാളി) കുണ്ഡോറതന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യകര്‍മങ്ങളിലും പിഴവു വരുത്തി. ചാമുണ്ഡിയുടെ വിദ്യയാണിതെന്നു മനസ്സിലാക്കിയ കുണ്ഡോറതന്ത്രി ചാമുണ്ഡിയെ ഒരു ചെമ്പുപാത്രത്തില്‍ ആവാഹിച്ചടച്ചു. ആ പാത്രവുമായി തന്ത്രിമാര്‍ പുറപ്പെട്ടു. ചാമുണ്ഡിയുടെ ശക്തികൊണ്ട് മൂന്നുദിവസം നടന്നെത്തേണ്ട വഴി മൂന്നു കാതമായി കുറഞ്ഞു.

ഒരു വൃക്ഷച്ചുവട്ടില്‍ പാത്രം വെച്ച് തന്ത്രിമാര്‍ വിശ്രമിച്ചു. തന്ത്രിമാര്‍ ഉറങ്ങിക്കിടന്ന സമയത്ത് ചാമുണ്ഡി ചെമ്പുപാത്രം പിളര്‍ന്ന് പുറത്തു വന്നു. കുമ്പളക്കോവിലകത്തെ നൂറ്റൊന്നാല പശുക്കളെ ചാമുണ്ഡി ഭക്ഷിച്ചു. ചാമുണ്ഡിയുടെ സാന്നിധ്യം നാടുവാഴിക്ക് മനസ്സിലായി. തന്റെ പശുക്കളെ തിരിച്ചു തന്നാല്‍ കുണ്ഡോറപ്പന്റെ വലത്തു ഭാഗത്ത് സ്ഥാനം നല്‍കാമെന്ന് നാടുവാഴി പ്രാര്‍ഥിച്ചു. പ്രാര്‍ഥന ദേവത കൈക്കൊണ്ടു. അങ്ങനെ കുണ്ഡോറയില്‍ സ്ഥാനം ലഭിച്ച ചാമുണ്ഡി കുണ്ഡോറച്ചാമുണ്ഡിയായി. പിന്നീട് ചാമുണ്ഡി അവിടെ നിന്ന് മലനാട്ടിലേക്ക് യാത്രതിരിച്ചു. 

വഴിയില്‍ ശാസ്താവ് വഴിമുടക്കി നില്‍ക്കുന്നുണ്ടായിരുന്നു. ചാമുണ്ഡി അവിടെ ഒറ്റക്കാലില്‍ ഒരു വ്യാഴവട്ടക്കാലം തപസ്സനുഷ്ഠിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ചാമുണ്ഡി കോപിഷ്ഠയായി. നാട്ടില്‍ അനര്‍ഥങ്ങളുണ്ടായി. ശാസ്താവിന്റെ തന്ത്രിയെ ഭക്ഷിച്ചു. അപ്പോള്‍ ശാസ്താവ് ശക്തി തെളിയിക്കാന്‍ ചാമുണ്ഡിയെ വെല്ലുവിളിച്ചു. ചാമുണ്ഡി പെരുമ്പുഴയിലെ മണല്‍പിരിച്ച് കയറുണ്ടാക്കി ശാസ്താവിന് കാഴ്ചവെച്ചു. ഇതുകണ്ടപ്പോള്‍ ശാസ്താവ് സന്തുഷ്ടനായി വഴിമാറിക്കൊടുത്തു. മലനാട്ടിലേക്കുള്ള സഞ്ചാരവഴിയില്‍ പലയിടത്തും കുണ്ഡോറച്ചാമുണ്ഡി കുടിയിരുന്നു. 

കുണ്ഡോറച്ചാമുണ്ഡി കാളീസങ്കല്‍പമാണെങ്കിലും ആ തെയ്യത്തിന്റെ ഇളങ്കോലത്തെ (വെള്ളാട്ടം) ശിവനായിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത് എന്നത് പ്രത്യേകതയാണ്. ശിവന്‍ അഗ്നി വിഴുങ്ങിയ കഥയെ അനുസ്മരിക്കുന്ന തരത്തില്‍ ഇളങ്കോലം നൃത്തത്തിനിടയില്‍ കത്തിച്ചതിരി കടിച്ചു പിടിക്കാറുണ്ട്. ഇളങ്കോലത്തിന് പുറത്തട്ട് (പിന്നില്‍ വച്ചു കെട്ടുന്ന വലിയ വൃത്താകാരത്തിലുള്ള അലങ്കാരം) വയ്‌ക്കുന്നതോടെ കാളീരൂപമായ കുണ്ഡോറച്ചാമുണ്ഡിയായി മാറുന്നു. പൊയ്‌മുഖം വച്ചും ഓലച്ചൂട്ട് പിടിച്ചും കുണ്ഡോറച്ചാമുണ്ഡിക്ക് ആട്ടമുണ്ട്.

(നാളെ: മാടായി കാരിക്കുരുക്കള്‍ അഥവാ പുലിമറഞ്ഞ തൊണ്ടച്ചന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.