Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ഇന്ത്യയുടെ മാനിഫെസ്റ്റോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 11:20 am IST
in India

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി

രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരെ സാമ്പത്തികമായി സഹായിക്കാനാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചത്. ഇത് രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കുമായി വ്യാപിപ്പിക്കും.

ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍

അറുപത് വയസു പ്രായമുള്ള എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

25 ലക്ഷം കോടി നിക്ഷേപം- സമഗ്ര വികസനത്തിന്, ഉത്പാദനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയില്‍ 25 ലക്ഷം കോടി രൂപ നിക്ഷേപിക്കും.

പലിശരഹിത കാര്‍ഷിക വായ്‌പ

ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ  ഹ്രസ്വകാല അടവു സൗകര്യമുള്ള, പലിശരഹിതമായി ഒരു ലക്ഷം രൂപ വായ്‌പ നല്‍കും. മുതല് മാത്രം തിരിച്ചടച്ചാല്‍ മതി എന്ന ഉറപ്പിലാണിത്.

പ്രധാന്‍മന്ത്രി കിസാന്‍ ഫസല്‍ ഭീമാ യോജന- കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ ഫസല്‍ ഭീമാ യോജനയില്‍ കര്‍ഷകര്‍ സ്വാഭാവികമായി അംഗങ്ങളാവുമെന്ന് ഉറപ്പാക്കും.

കര്‍ഷകശാക്തീകരണത്തിന് പദ്ധതികള്‍

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പരമാവധി കുറയ്‌ക്കുന്നതിനുള്ള നയം ആവിഷ്‌കരിക്കും. കയറ്റുമതി പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കുന്നത് ഉറപ്പാക്കും.

മികച്ചയിനം വിത്തുകള്‍ ലഭ്യമാക്കും-ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് മികച്ച ഇനം വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഈ വിത്തുകളുടെ ഗുണമേന്മ കര്‍ഷകരുടെ വീടുകളിലെത്തി പരിശോധിക്കുന്ന സംവിധാനമൊരുക്കും.

എണ്ണക്കുരു മിഷന്‍

ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പാകത്തിന് എണ്ണക്കുരു വികസിപ്പിക്കാന്‍ പുതിയ പദ്ധതി അവതരിപ്പിക്കും.

സംഭരണ ശൃംഖല-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനും നീക്കത്തിനും രാജ്യവ്യാപകമായി വിപുലമായ ശൃംഖല തയാറാക്കും. നിലവിലുള്ള പ്രധാന്‍മന്ത്രി കൃഷ് സംപാദ യോജന ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് വിപുലപ്പെടുത്തും.

ജൈവകൃഷി പ്രോത്സാഹനം-ഗോത്രവര്‍ഗ മേഖല കേന്ദ്രീകരിച്ച് അടുത്ത അഞ്ചു വര്‍ഷം ഇരുപതു ലക്ഷം ഹെക്ടറില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി തയാറാക്കും. ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങും. രാജ്യത്തെ ഗോശാലകളെ ഈ ജൈവകൃഷി മേഖലയുമായി യോജിപ്പിക്കും. ഈ മേഖലയില്‍ ടൂറിസം പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് അധിക വരുമാനത്തിന് സാഹചര്യമൊരുക്കും.

ഇറിഗേഷന്‍ മിഷന്‍

കര്‍ഷകര്‍ക്ക് ജലസേചനത്തിനു സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതികള്‍. പ്രധാന്‍ മന്ത്രി കൃഷി സിന്‍ചായി യോജനയില്‍ മുപ്പത്തൊന്നു ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനിയുള്ള 68 പദ്ധതികള്‍ 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കും. ജലസേചനവും രാസവളപ്രയോഗവും സംയോജിപ്പിക്കുന്ന ഫെര്‍ട്ടിഗേഷന്‍ രീതി നടപ്പാക്കും.

കര്‍ഷക, ഉല്‍പ്പാദക സംഘങ്ങള്‍ -കര്‍ഷകകൂട്ടായ്‌മകളെയും സഹകരണ പ്രസ്ഥാനത്തേയും കൂടുതല്‍ ശക്തമാക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ പുതിയ പതിനായിരം കര്‍ഷക-ഉല്‍പ്പാദക സംഘങ്ങള്‍ രൂപീകരിക്കും. ഈ സംഘങ്ങള്‍ വഴി പഴം, പച്ചക്കറി, മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ നഗരങ്ങളില്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കും.

കാര്‍ഷിക-സാങ്കേതിക സംയോജനം

കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പ്രമോട്ടു ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ് അവതരിപ്പിക്കും. വിപണിയുമായി കര്‍ഷകരെ ബന്ധിപ്പിക്കും. കാര്‍ഷിക മേഖലയിലെ പ്രായോഗിക പ്രശ്‌ന പരിഹാരത്തിന് യുവശാസ്ത്രജ്ഞരുടെ സേവനം പ്രയോജനപ്പെടുത്തും. കൃഷിയിടത്തില്‍ നിന്ന് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിച്ച് അന്നദാതാക്കളെ ഊര്‍ജദാതാക്കള്‍ കൂടിയാക്കിമാറ്റും. കര്‍ഷകര്‍ക്ക് അധിക വരുമാനവും.

ഭൂമി രേഖകളുടെ ഡിജിറ്റൈസേഷന്‍-ആധാറിന്റെ അടിസ്ഥാനത്തില്‍ ഭൂമി സംബന്ധിച്ച രേഖകളുടെ ഡിജിറ്റൈസേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. സംസ്ഥാനങ്ങളുമായി ആലോചിച്ച് രണ്ടാം തലമുറ ഭൂപരിഷ്‌കരണ നയം നടപ്പാക്കും.

കന്നുകാലി പരിപാലനം

കാമധേനു ആയോഗ് പദ്ധതി കൂടുതല്‍ വിപുലമാക്കും. നാടന്‍ കന്നുകാലി ഇനങ്ങളെ പ്രോത്സാഹിപ്പിക്കും. ക്ഷീരകര്‍ഷകരുടെ സേവനത്തിനു മൊബൈല്‍ വെറ്ററിനറി ഡിസ്‌പെന്‍സറികള്‍ ലഭ്യമാക്കും. കുളമ്പു രോഗമടക്കമുള്ളവ നിയന്ത്രിക്കാന്‍ പ്രതിരോധ കുത്തിവെപ്പും മറ്റു ചികിത്സാരീതികളും ഉറപ്പാക്കും. കാലിത്തീറ്റ ഉറപ്പാക്കാന്‍ ദേശീയ നയമുണ്ടാക്കും.

മത്സ്യ മേഖലയില്‍ നീല വിപ്ലവം

ചെറുകിട, പരമ്പരാഗത മത്സ്യബന്ധനത്തിന്റെ സമഗ്രവികസനത്തിന് പതിനായിരം കോടി രൂപയുടെ മത്സ്യ സംപത യോജന എന്ന പദ്ധതി നടപ്പാക്കും. ഐസ് ബോക്‌സുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ മുതല്‍ മത്സ്യബന്ധനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വരെ ഈ പദ്ധതിയില്‍ വരും. അപകട ഇന്‍ഷുറന്‍സ് അടക്കമുള്ള സുരക്ഷാ പദ്ധതികളില്‍ എല്ലാ മത്സ്യബന്ധന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

Entertainment

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.