കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി
രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകരെ സാമ്പത്തികമായി സഹായിക്കാനാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചത്. ഇത് രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കുമായി വ്യാപിപ്പിക്കും.
ചെറുകിട കര്‍ഷകര്‍ക്ക് പെന്ഷന്
അറുപത് വയസു പ്രായമുള്ള എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പെന്ഷന് പദ്ധതി നടപ്പാക്കും.
25 ലക്ഷം കോടി നിക്ഷേപം- സമഗ്ര വികസനത്തിന്, ഉത്പാദനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയില്‍ 25 ലക്ഷം കോടി രൂപ നിക്ഷേപിക്കും.
പലിശരഹിത കാര്‍ഷിക വായ്പ
ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ഹ്രസ്വകാല അടവു സൗകര്യമുള്ള, പലിശരഹിതമായി ഒരു ലക്ഷം രൂപ വായ്പ നല്‍കും. മുതല്‍ മാത്രം തിരിച്ചടച്ചാല്‍ മതി എന്ന ഉറപ്പിലാണിത്.
പ്രധാന്‍മന്ത്രി കിസാന്‍ ഫസല്‍ ഭീമാ യോജന- കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ ഫസല്‍ ഭീമാ യോജനയില്‍ കര്‍ഷകര്‍ സ്വാഭാവികമായി അംഗങ്ങളാവുമെന്ന് ഉറപ്പാക്കും.
കര്ഷകശാക്തീകരണത്തിന് പദ്ധതികള്‍
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുള്ള നയം ആവിഷ്കരിക്കും. കയറ്റുമതി പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കുന്നത് ഉറപ്പാക്കും.
മികച്ചയിനം വിത്തുകള്‍ ലഭ്യമാക്കും-ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് മികച്ച ഇനം വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഈ വിത്തുകളുടെ ഗുണമേന്മ കര്‍ഷകരുടെ വീടുകളിലെത്തി പരിശോധിക്കുന്ന സംവിധാനമൊരുക്കും.
എണ്ണക്കുരു മിഷന്
ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പാകത്തിന് എണ്ണക്കുരു വികസിപ്പിക്കാന്‍ പുതിയ പദ്ധതി അവതരിപ്പിക്കും.
സംഭരണ ശൃംഖല-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനും നീക്കത്തിനും രാജ്യവ്യാപകമായി വിപുലമായ ശൃംഖല തയാറാക്കും. നിലവിലുള്ള പ്രധാന്‍മന്ത്രി കൃഷ് സംപാദ യോജന ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് വിപുലപ്പെടുത്തും.
ജൈവകൃഷി പ്രോത്സാഹനം-ഗോത്രവര്‍ഗ മേഖല കേന്ദ്രീകരിച്ച് അടുത്ത അഞ്ചു വര്‍ഷം ഇരുപതു ലക്ഷം ഹെക്ടറില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി തയാറാക്കും. ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങും. രാജ്യത്തെ ഗോശാലകളെ ഈ ജൈവകൃഷി മേഖലയുമായി യോജിപ്പിക്കും. ഈ മേഖലയില്‍ ടൂറിസം പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് അധിക വരുമാനത്തിന് സാഹചര്യമൊരുക്കും.
ഇറിഗേഷന്‍ മിഷന്
കര്‍ഷകര്‍ക്ക് ജലസേചനത്തിനു സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതികള്‍. പ്രധാന് മന്ത്രി കൃഷി സിന്‍ചായി യോജനയില്‍ മുപ്പത്തൊന്നു ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനിയുള്ള 68 പദ്ധതികള്‍ 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കും. ജലസേചനവും രാസവളപ്രയോഗവും സംയോജിപ്പിക്കുന്ന ഫെര്ട്ടിഗേഷന് രീതി നടപ്പാക്കും.
കര്‍ഷക, ഉല്‍പ്പാദക സംഘങ്ങള്‍ -കര്ഷകകൂട്ടായ്മകളെയും സഹകരണ പ്രസ്ഥാനത്തേയും കൂടുതല്‍ ശക്തമാക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ പുതിയ പതിനായിരം കര്‍ഷക-ഉല്‍പ്പാദക സംഘങ്ങള്‍ രൂപീകരിക്കും. ഈ സംഘങ്ങള്‍ വഴി പഴം, പച്ചക്കറി, മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ നഗരങ്ങളില്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കും.
കാര്‍ഷിക-സാങ്കേതിക സംയോജനം
കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പ്രമോട്ടു ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ് അവതരിപ്പിക്കും. വിപണിയുമായി കര്‍ഷകരെ ബന്ധിപ്പിക്കും. കാര്‍ഷിക മേഖലയിലെ പ്രായോഗിക പ്രശ്ന പരിഹാരത്തിന് യുവശാസ്ത്രജ്ഞരുടെ സേവനം പ്രയോജനപ്പെടുത്തും. കൃഷിയിടത്തില്‍ നിന്ന് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിച്ച് അന്നദാതാക്കളെ ഊര്‍ജദാതാക്കള്‍ കൂടിയാക്കിമാറ്റും. കര്‍ഷകര്‍ക്ക് അധിക വരുമാനവും.
ഭൂമി രേഖകളുടെ ഡിജിറ്റൈസേഷന്-ആധാറിന്റെ അടിസ്ഥാനത്തില്‍ ഭൂമി സംബന്ധിച്ച രേഖകളുടെ ഡിജിറ്റൈസേഷന് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. സംസ്ഥാനങ്ങളുമായി ആലോചിച്ച് രണ്ടാം തലമുറ ഭൂപരിഷ്കരണ നയം നടപ്പാക്കും.
കന്നുകാലി പരിപാലനം
കാമധേനു ആയോഗ് പദ്ധതി കൂടുതല്‍ വിപുലമാക്കും. നാടന്‍ കന്നുകാലി ഇനങ്ങളെ പ്രോത്സാഹിപ്പിക്കും. ക്ഷീരകര്‍ഷകരുടെ സേവനത്തിനു മൊബൈല്‍ വെറ്ററിനറി ഡിസ്പെന്‍സറികള്‍ ലഭ്യമാക്കും. കുളമ്പു രോഗമടക്കമുള്ളവ നിയന്ത്രിക്കാന്‍ പ്രതിരോധ കുത്തിവെപ്പും മറ്റു ചികിത്സാരീതികളും ഉറപ്പാക്കും. കാലിത്തീറ്റ ഉറപ്പാക്കാന്‍ ദേശീയ നയമുണ്ടാക്കും.
മത്സ്യ മേഖലയില്‍ നീല വിപ്ലവം
ചെറുകിട, പരമ്പരാഗത മത്സ്യബന്ധനത്തിന്റെ സമഗ്രവികസനത്തിന് പതിനായിരം കോടി രൂപയുടെ മത്സ്യ സംപത യോജന എന്ന പദ്ധതി നടപ്പാക്കും. ഐസ് ബോക്സുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ മുതല്‍ മത്സ്യബന്ധനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വരെ ഈ പദ്ധതിയില്‍ വരും. അപകട ഇന്‍ഷുറന്‍സ് അടക്കമുള്ള സുരക്ഷാ പദ്ധതികളില്‍ എല്ലാ മത്സ്യബന്ധന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: