Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും തമിഴ്‌നാട്ടിലും അണക്കെട്ട് തെരഞ്ഞെടുപ്പ് വിഷയം

സതീഷ് കെ.എസ്byസതീഷ് കെ.എസ്
Apr 7, 2019, 04:21 pm IST
inKerala

കുമളി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും അണക്കെട്ടുകള്‍ ചര്‍ച്ചാ വിഷയമാണെങ്കിലും രണ്ടിടത്തും രണ്ട് തരത്തിലാണെന്നു മാത്രം. 

സംസ്ഥാന അതിര്‍ത്തിയായ കുമളിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യപ്രചാരണ വിഷയമാക്കിയിരിക്കുന്നത് പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ സംസ്ഥാന സര്‍ക്കാര്‍ അണക്കെട്ടുകള്‍ തുറന്ന് വിട്ട സംഭവമാണ്. ഏതാനും കിലോമീറ്ററുകള്‍ മാത്രമകലെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കികളയാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് നടക്കുന്നത്. ഇതില്‍ ഏറ്റവും രസകരം കേരളത്തില്‍ എതിര്‍ചേരികളില്‍ നില്‍ക്കുന്ന ഇടതും വലതും അപ്പുറത്ത് ഡിഎംകെയുടെ സഖ്യകക്ഷിയാണ് എന്നതാണ്. ഇവിടെ ഇടതിനെ വലത് കുറ്റപ്പെടുത്തുമ്പോള്‍ അപ്പുറത്ത് ഇടതും വലതും കൈകോര്‍ത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. 

കേരള ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഇടത് സര്‍ക്കാരിന് വലിയ ക്ഷീണമാണ് വരുത്തിയത്. മുന്നൊരുക്കങ്ങളില്ലാതെ സംസ്ഥാനത്തെ മുപ്പതിലധികം അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് കേരളത്തില്‍ 450 ഓളം പേര്‍ മരിക്കാനും വന്‍ നാശന്ഷ്ടങ്ങള്‍ക്കും ഇടയാക്കിയ പ്രളയത്തിന് പ്രധാനകാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡിഎയും  കോണ്‍ഗ്രസ്സും കേരളത്തില്‍ സിപിഎമ്മിനെതിരെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത് പ്രചരണയുധമാക്കിയിരിക്കുകയാണ്. പ്രളയ ദുരിതത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്കിടയില്‍ ഇത് സിപിഎംവിരുദ്ധ വികാരം ഉണ്ടാക്കുവാന്‍ കാരണമാകുമെന്ന് കരുതപ്പെടുന്നു. 

അതേസമയം തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ മുല്ലപ്പെരിയാര്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാറിലെ ജലനിരപ്പ് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 152 അടിയിലേക്ക് ഉയര്‍ത്തുമെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മുന്നണികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്‌ക്ക് ഇതിനെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. 

തേനി മണ്ഡലത്തില്‍ മാത്രമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ച തുടങ്ങി വച്ചതെങ്കിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലെ ജലത്തിന്റെ ഏക ഉറവിടം മുല്ലപ്പെരിയാര്‍ മാത്രമാണെന്നതിനാല്‍ നിരവധി മണ്ഡലങ്ങളില്‍ ഇത് വൈകാരിക വിഷയമായി മാറും. മഹാപ്രളയകാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് വെള്ളത്തിന്റെ അളവ് 139 അടിക്ക് താഴേക്ക് കുറച്ചത്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് അണക്കെട്ടിന് താഴെ വസിക്കുന്ന ജനങ്ങളുടെ പ്രധാന ആവശ്യം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.