കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഐടിയു പുറത്തിറക്കിയ പുസ്തകത്തിന്റെ വിതരണം നടത്തുന്നത് കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്ററുടെ ഓഫീസില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന പുറംചട്ടയോടെയുള്ള പുസ്തകം എറണാകുളം സ്റ്റേഷന് മാസ്റ്ററുടെ ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നത്. പരസ്യമായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘമാണ് ഇതെന്നും ആരോപണം ഉയരുന്നുണ്ട്.
സിഐടിയുവിന്റെ പുസ്തകത്തിനുള്ളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നല്‍കുന്നുണ്ട്.
എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലിലെ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന പുറം ചട്ടയോടെയുള്ള പുസ്തകത്തിന്റെ വിതരണം നടക്കുന്നത്. പുസ്തകത്തിന്റെ ഉള്‍പ്പേജുകളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 20 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ചിത്രവും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊണ്ട് എല്‍ഡിഎഫിന് വേണ്ടി വോട്ട് ചോദിക്കുന്നതിനെതിരെയാണ് ഇവിടെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പരസ്യമായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം തന്നെയാണ് ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
അതേസമയം സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി പുസ്തകങ്ങള്‍ നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: