തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദ ചോദ്യവുമായി പിഎസ്സി. ഇന്നലെ നടന്ന ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി വിഭാഗത്തിലെ പരീക്ഷയിലാണ് വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയത്. സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമലയില്‍ കയറിയ യുവതി ആര് എന്നായിരുന്നു പിഎസ്സിയുടെ വിവാദ ചോദ്യം.
ഓണ്‍ലൈനായി നടത്തിയ പരീക്ഷയിലെ ഒമ്പതാമതായി ഉള്‍പ്പെടുത്തിയിരുന്ന വിവാദ ചോദ്യത്തിന്റെ ഉത്തര സൂചികകളില്‍ മനീതി സംഘാംഗങ്ങളുടെ പേരു സഹിതമുണ്ടായിരുന്നു. ഭൂരിപക്ഷ മതവിഭാഗം ഉള്‍ക്കൊള്ളുന്ന വിശ്വാസികളെ കുത്തിനോവിക്കുന്ന തരത്തിലുള്ളതാണ് പിഎസ്സിയുടെ ചോദ്യത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ആരോഗ്യ വകുപ്പിലെ സൈക്യാട്രി തസ്തികയ്ക്ക് ആവശ്യമല്ലാത്ത ചോദ്യം ചോദിച്ചത് ഭക്തരെ പ്രകോപിക്കാനാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: