നാദാപുരം: എന്‍ഡിഎ കോഴിക്കോട് ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടുകേസുകളില്‍ ജാമ്യം നല്കി. എന്നാല്‍ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ കോടതി തള്ളി.
കൈവേലിയില്‍ നിരോധനം ലംഘിച്ച് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര നടത്തിയതിന് 2011-ല്‍ കുറ്റ്യാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും 2016-ല്‍ തൊട്ടില്‍പാലം സ്റ്റേഷനില്‍ അന്നത്തെ നിയമസഭ സ്ഥാനാര്‍ഥി എം.പി. രാജനോടൊപ്പമെത്തി പോലീസുകരോട് തട്ടിക്കയറിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് കോടതി ജാമ്യം നല്‍കിയത്. നാമനിര്‍ദേശ പത്രിക നേരിട്ട് നല്‍കണമെന്ന അപേക്ഷ പരിഗണിച്ച കോടതി റാന്നി കോടതി റിമാന്‍ഡ് ചെയ്തതിനാല്‍ അവിടെയാണ് അപേക്ഷ നല്‍കേണ്ടത് എന്ന് കാണിച്ച് തള്ളി.
ശബരിമലയില്‍ സ്ത്രീയെ അക്രമിച്ചെന്ന കള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് ബാബുവിനെ ഇന്നലെ രാവിലെ 11ന് കനത്ത പോലീസ് സുരക്ഷയിലാണ് കോഴിക്കോട് നിന്ന് കോടതിയിലെത്തിച്ചത്. ബിജെപി- യുവമോര്‍ച്ച നേതാക്കളടക്കം നൂറുക്കണക്കിന് പ്രവര്‍ത്തകരും കോടതി പരിസരത്ത് എത്തിയിരുന്നു. സമന്‍സ് പോലും നല്‍കാതെയാണ് പോലീസ് കേസ് വാറണ്ട് ആക്കിയതെന്നും ശബരിമലയില്‍ സ്ത്രീയെ അക്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിക്കാന്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രകാശ്ബാബു പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാനസമതി അംഗം സിനൂപ് രാജ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അനീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ടി.കെ. ചന്ദ്രന്, പി. ഗംഗാധരന് എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: