തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയെ ഒഴിവാക്കാനായി കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘രാഷ്ട്രീയം പറയാം’ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയല്ലാതെയുള്ള ബദല്‍ സര്‍ക്കാരിനായി പല കൂട്ടുകെട്ടുകളുമുണ്ടാകും. അതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. ബിജെപി ബദല്‍ സര്‍ക്കാരിനായി എല്‍ഡിഎഫും സിപിഎമ്മും എന്തു വിട്ടുവീഴ്ചയും ചെയ്യും. കേരളത്തിനു പുറത്ത് കോണ്‍ഗ്രസിന് സിപിഎം വോട്ടു ചെയ്യും. കേരളത്തില്‍ രാഹുലിനെ എതിര്‍ക്കുമെന്ന് ബേബി പറഞ്ഞു.
ഡാം മാനേജ്മെന്റില്‍ വന്ന വീഴ്ചയാണ് സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിന് കാരണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായ ചര്‍ച്ച ചെയ്യണം. മാധ്യമങ്ങള്‍ക്ക് കിട്ടിയപ്പോള്‍ തന്നെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി എഐസിസി എത്ര കോടി നല്‍കിയെന്നും ഫണ്ടിന്റെ ഉറവിടം എവിടെ നിന്നാണെന്നും രാഹുല്‍ വ്യക്തമാക്കണം. ജനങ്ങളില്‍ സ്വാധീനശോഷണമുണ്ടായതാണ് ബംഗാളില്‍ സിപിഎമ്മിനുണ്ടായ തകര്‍ച്ചയ്ക്ക് കാരണം. പലകാരണങ്ങള്‍ കൊണ്ടും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: