കൊച്ചി: അയല്‍രാജ്യങ്ങളുടെ ഇന്ത്യാവിരുദ്ധ നിലപാടുകളെ ചെറുക്കാന്‍ കഴിയുന്ന കേന്ദ്ര സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണെന്നും എന്‍ഡിഎയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ആം ആദ്മി ഡെമോക്രാറ്റിക് മൂവ്മെന്റ്. ഭീകരത നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഇടതുപാര്‍ട്ടിക്ക് സത്യസന്ധമായ നയമില്ല. തരംഗം സൃഷ്ടിച്ചെത്തിയ ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ തകര്‍ന്നു. അച്ചടക്കമുള്ള സര്‍ക്കാരിനെ രൂപപ്പെടുത്താന്‍ മോദി സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളുവെന്നും ചെയര്മാന് ബാബുരാജ് താണിയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍വീനര്‍ രവി ആര്. ഉണ്ണിത്താന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: