ന്യൂദല്‍ഹി : വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്‌ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് ജയദീപ് കാവേഡയുടെ അധിക്ഷേപം. പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്.
സ്മൃതി ഇറാനിയെ കുറിച്ച് ചിലത് പറയാനുണ്ട്. നെറ്റിയില്‍ വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്‌ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട് എന്നാണ് ജയദീപ് കാവഡേ പറഞ്ഞത്. ജയദീപ് കാവഡേ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് ജോഗേന്ദ്ര കാവഡേയുടെ മകനാണ് .അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്.
















