Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പകരക്കാരില്ലാത്ത പാതായിക്കര നമ്പൂതിരിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2019, 03:16 am IST
in Samskriti

കായികശക്തിയിലും ഭക്ഷണം അകത്താക്കുന്നതിലും പാതായിക്കര നമ്പൂതിരിമാര്‍ക്ക് പകരക്കാരില്ലെന്നിരിക്കെ വെല്ലുവിളിയുമായി ഒരിക്കല്‍  ഒരാളെത്തി. കോഴിക്കോട്ടുകാരന്‍ ഒരു നമ്പൂതിരി ആയിരുന്നു അത്. വലിയ ശക്തിമാനും അഭ്യാസിയുമായിരുന്നു അദ്ദേഹം. തന്നെ വെല്ലാന്‍ ആരുമില്ലെന്നായിരുന്നു അയാളുടെ ഭാവം. അയാളുടെ നാട്ടുകാരും, അതായത് കോഴിക്കോട്ടുകാരും അങ്ങനെ തന്നെ വിശ്വസിച്ചു. അദ്ദേഹം പാതായിക്കര നമ്പൂതിരിമാരുടെ ബലം പരീക്ഷച്ചറിയാനായിരുന്നു എത്തിയത്. 

ദിവസവും രണ്ടുനേരം അദ്ദേഹം നാലിടങ്ങഴിയുടെ ചോറുണ്ണുമായിരുന്നു. പാതായിക്കര നമ്പൂതിരിമാര്‍ ഭക്ഷിക്കുന്ന കണക്കുനോക്കിയാല്‍ ഇത് ഒന്നുമല്ലെങ്കിലും ഇത്രയും ഭക്ഷണം ഒരാള്‍ കഴിക്കുന്നത് സാധാരണമല്ലല്ലോ. അദ്ദേഹമെത്തിയ നേരത്ത് നമ്പൂതിരിമാര്‍ ഇല്ലത്തുണ്ടായിരുന്നില്ല. അവരൊരു സദ്യയ്‌ക്ക് പോയതായിരുന്നു. വൈകുന്നേരമേ മടങ്ങിയെത്തൂ എന്ന് അറിഞ്ഞെങ്കിലും അവര്‍ വന്നു കണ്ടിട്ടേ പോകൂ എന്നും തനിക്ക് നാലിടങ്ങഴി അരിയുടെ ചോറുവേണമെന്നും അദ്ദേഹം ഇല്ലത്തെ മൂത്തനമ്പൂതിരിയുടെ അന്തര്‍ജനത്തെ വേലക്കാരി മുഖാന്തിരം അറിയിച്ചു. അതിനു വിരോധമില്ല, അവരെത്തുമ്പോഴേക്കും എല്ലാം ഒരുക്കാമെന്ന് അന്തര്‍ജനം പറഞ്ഞു.

അദ്ദേഹം കുളികഴിഞ്ഞെത്തി. നാലുകെട്ടില്‍ നാലിടങ്ങഴിയുടെ ചോറും പൊളിക്കാത്ത നാലു നാളികേരവും കഴിക്കാനെടുത്തു വെച്ചിരുന്നു. കൂട്ടാനും മോരുമൊന്നും കാണാഞ്ഞ് അതൊന്നും ഇല്ലാത്തതെന്തേ എന്ന് നമ്പൂതിരി അകത്തേക്ക് വിളിച്ചു ചോദിച്ചു. അതൊന്നും ഇവിടെ പതിവില്ലെന്നും എല്ലാവരും തേങ്ങാപ്പാല്‍ കൂട്ടിയാണ് കഴിക്കുന്നതെന്നും അന്തര്‍ജനം അറിയിച്ചു. അത് പിഴിയാതെ കഴിക്കുന്നതെങ്ങനെയെന്നായി നമ്പൂതിരി. അന്തര്‍ജനം ഉടനെ വാതില്‍ പി

റകില്‍ മറഞ്ഞു നിന്ന് കൈനീട്ടി നാളികേരമെടുത്ത് ഒരു പാത്രത്തിലേക്ക് മാമ്പഴം പിഴിയുന്ന ലാഘവത്തോടെ പിഴിഞ്ഞൊഴിച്ചു. അതു കണ്ട കോഴിക്കോട്ടുകാരന്‍ നമ്പൂതിരിക്ക് ഭയവും വിസ്മയവുമുണ്ടായി. അന്തര്‍ജനത്തിന് ഇത്രയും ശക്തിയുണ്ടെങ്കില്‍ നമ്പൂതിരിമാരുടെ ശക്തി എത്രമാത്രമായിരിക്കും എന്നോര്‍ത്തു ഭയന്നു. വൈകാതെ അദ്ദേഹം അവിടം വിട്ടു പോയി.

പാതായിക്കര ഇല്ലത്തിനടുത്തടുത്തുള്ള  ക്ഷേത്രത്തില്‍ നമ്പൂതിരിമാര്‍ പതിവായി തൊഴാനെത്തും.  മൂത്തനമ്പൂതിരി ഒരിക്കല്‍ നേരത്തേ കുളിച്ചു തൊഴാന്‍ പോയി. അല്പം കഴിഞ്ഞ് ഇളയ നമ്പൂതിരിയും ക്ഷേത്രത്തിലേക്ക് പോയി. ഒരു ഇടവഴിയിലൂടെയായിരുന്നു യാത്ര. ക്ഷേത്രത്തിലെ ഉത്സവമായിരുന്നതിനാല്‍ ശീവേലി കഴിഞ്ഞ് ആനയെ തളയ്‌ക്കാനായി ആ ഇടവഴിയിലൂടെ കൊണ്ടുവരുന്നുണ്ടായിരുന്നു. ആനയ്‌ക്കു പിറകിലായി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ മൂത്തനമ്പൂതിരിയുണ്ടായിരുന്നു. ആനയ്‌ക്കു മുമ്പില്‍ എതിര്‍ദിശയിലായാണ്  ഇളയ നമ്പൂതിരിയും വരുന്നത്. ആനയുടെ വലിപ്പവും വഴിയുടെ വീതിക്കുറവും കാരണം ജ്യേഷ്ഠാനുജന്മാക്ക് പരസ്പരം കാണാനായില്ല. 

 പാതായിക്കര നമ്പൂതിരിമാര്‍ യാത്രയില്‍ എതിരേ ആരു വന്നാലും വഴിമാറിക്കൊടുക്കാറില്ല. പിന്നോട്ട് നടത്തിക്കൊണ്ടു പോകാന്‍ ആനക്കാരനോട് അനുജന്‍ നമ്പൂതിരി പറഞ്ഞെങ്കിലും ആനയെ പിന്നോട്ട് നയിക്കാന്‍ വഴിക്ക് വിസ്താരമുണ്ടായിരുന്നില്ല. അനുജന്‍ നമ്പൂതിരി ആനയുടെ മസ്തകത്തില്‍ പിടിച്ച് പിറകോട്ട് തള്ളി.

അതു കണ്ട് മുമ്പോട്ട് കൊണ്ടുപോ എന്നു പറഞ്ഞ് മൂത്തനമ്പൂതിരി ആനയുടെ പിറകില്‍ നിന്നും തള്ളി.  ആന മുമ്പോട്ടു പോകാഞ്ഞതു കണ്ടപ്പോള്‍ മുന്‍വശത്ത് അനുജനുണ്ടോയെന്ന് മൂത്തനമ്പൂതിരി ചോദിച്ചു. അതേയെന്നു മറുപടി കേട്ടതോടെ എങ്കില്‍ പിടിച്ചോ എന്നു പറഞ്ഞ് ഇരുവരും ആനയെ പൊക്കിയെടുത്ത് കയ്യാലപ്പുറത്തേക്കു വെച്ച്, ഇരു വശത്തേക്കും നടന്നു പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

Kerala

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.