പാട്‌ന: നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്ന് വിട്ട ആര്‍ജെഡിയില്‍ എത്തിയ മുതിര്‍ന്ന നേതാവ് ശരദ് യാദവ് മധേപുരയില്‍ ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കും. മുന്‍പ് ലാലു മല്‍സരിച്ചിരുന്ന മണ്ഡലമാണ് മധേപുര.
ലാലുവിന്റെ മകള്‍ മിര്‍സ ഭാരതി പാടലീപുത്രത്തിലെ സ്ഥാനാര്‍ഥിയാണ്.കീര്‍ത്തി ആസാദിനെ ദര്‍ഭംഗയില്‍നിന്ന് മല്‍സരിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ദര്‍ഭംഗ സീറ്റ് ആജെഡി എടുത്തു. അവിടെ ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ധിക്കാണ് മല്‍സരിക്കുന്നത്.
















