ന്യൂദല്‍ഹി: വോട്ട് ചെയ്തവര്‍ക്ക് നന്ദിയറിയിച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി. ഇത്തവണ താന്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും അദ്ദേഹം തുറന്ന കത്തിലൂടെ അറിയിച്ചു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച കാണ്‍പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്താണ് 85 വയസുള്ള ജോഷിയുടെ കത്ത്. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന പാര്‍ട്ടിയുടെ നിര്‍ദേശം അംഗീകരിച്ചാണ് തീരുമാനം.
















