Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെരുംനുണയുടെ വ്യാപാരികള്‍

ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഭാഗികമായി വന്നപ്പോള്‍ എല്‍.കെ. അദ്വാനിയെ ഒഴിവാക്കി എന്ന മുറവിളി. 93 വയസ്സായി അദ്വാനിക്ക്. ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്, മത്സരിക്കാനില്ലെന്ന് അദ്വാനി തന്നെ വ്യക്തമാക്കി. എങ്കിലും അദ്വാനി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനും ചില മാധ്യമങ്ങള്‍ക്കും ഒട്ടും തൃപ്തിയില്ല.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 24, 2019, 07:00 am IST
inKerala

ഹിന്ദി രാഷ്‌ട്ര ഭാഷയാണ്. അത് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ നന്ന്. സംസാരിക്കാനും മനസ്സിലാക്കാനും കഴിഞ്ഞില്ലെങ്കില്‍ അതൊരു പോരായ്‌മയാണ്. എന്നുവച്ച് അതൊരു കുറ്റമല്ല. ഹിന്ദി വാക്കുകള്‍ കേട്ട് ദുര്‍വ്യാഖ്യാനം നടത്തുന്നതും തെറ്റായ അര്‍ത്ഥം പ്രചരിപ്പിക്കുന്നതും കുറ്റംതന്നെയാണ്. അങ്ങനെയുള്ള കുറ്റം അഥവാ പെരുംനുണയാണ് ബിജെപി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് കള്ളപ്പണം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. 

ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് വീതംവച്ചാല്‍ ഓരോരുത്തര്‍ക്കും 15 ലക്ഷം വരെ ലഭിക്കാവുന്നയത്ര കള്ളപ്പണമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. കള്ളപ്പണത്തിന്റെ വലിപ്പം സൂചിപ്പിക്കാന്‍ പറഞ്ഞ ഈ കണക്കാണ് തെറ്റായി വ്യാഖ്യാനിച്ചത്. എന്‍ഡിഎ ജയിച്ചാല്‍ ഓരോരുത്തരുടെ ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം രൂപ ലഭിക്കും എന്നാക്കിമാറ്റി പ്രചരിപ്പിച്ചു. അത് നിരന്തരം തുടരുകയാണ്.

ശിവകുമാറിന്റെ ഡയറി

ഏറ്റവും ഒടുവിലത്തെതാണ് യെദ്യൂരപ്പയുടേതായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ഡയറി. ബിജെപിക്ക് 1000 കോടി രൂപയും നേതാക്കള്‍ക്ക് 800 കോടിയും വിതരണം ചെയ്തതായി യദ്യൂരപ്പ ഡയറിയില്‍ കുറിച്ചിട്ടത്രെ. ഡയറിയെഴുതുന്നയാള്‍ ഓരോ പേജിലും ഒപ്പിട്ട് പലചരക്ക് കടയിലെ പറ്റുകണക്കും എഴുതുന്നതുപോലെ കോഴനല്‍കിയ കണക്കും കൃത്യമായി എഴുതിവയ്‌ക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. 

2009ലെ ഡയറിയാണത്രെ അത്. മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിക്ക് കൈക്കൂലി നല്‍കിയതിന്റെ കണക്കാണത് എന്നാണ് കോണ്‍ഗ്രസ് കണ്ടുപിടിച്ചത്. 2009ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയല്ല. പ്രധാനമന്ത്രിയാകുമെന്നതിന് ഒരു സൂചനയും ഇല്ലാത്തകാലം. എന്നിട്ടും നരേന്ദ്രമോദിയെന്ന കാവല്‍ക്കാരന്‍ കള്ളനാണെന്നതിന്റെ തെളിവിതാ എന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ് എത്രമാത്രം വിറളിയിലാണെന്നതിന്റെ തെളിവാണിത്.

കള്ളപ്പണക്കേസില്‍പ്പെട്ട് അന്വേഷണം നേരിടുന്ന കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഈ ഡയറി പേജുകളുടെ പകര്‍പ്പ്  ലഭിച്ചിരുന്നു. ശിവകുമാറുണ്ടാക്കിയ വ്യാജരേഖയാണിതെന്ന് വ്യക്തം. കോണ്‍ഗ്രസ് പറയുന്ന ഡയറിയിലെ കൈയക്ഷരവും ഒപ്പും തന്റേതല്ലെന്ന് യെദ്യൂരപ്പ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മാനനഷ്ടക്കേസിനും ഒരുങ്ങുകയാണ് യെദ്യൂരപ്പ.

നുണപ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വം ഉച്ചത്തില്‍ പറയുകയാണ് നരേന്ദ്ര മോദി ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന്. മോദിയാണ് കള്ളനെങ്കില്‍ എന്തിന് അദ്ദേഹത്തോട് അന്വേഷിക്കാന്‍ പറയണം? മോദി ഉണ്ടാക്കിയ ശക്തമായ സംവിധാനം ലോക്പാല്‍ നിലവില്‍വന്നു. കോണ്‍ഗ്രസിന്റെ പക്കലുള്ള സത്യമായ (?) രേഖകള്‍ ലോക്പാലിനെ ഏല്‍പ്പിച്ച് അന്വേഷിക്കാന്‍ പറയരുതോ? അതിന് മുതിരാത്തത് വ്യാജരേഖയായതുകൊണ്ടല്ലെ? വ്യാജരേഖ ഉണ്ടാക്കി കേസിന് പോയാല്‍ വാദി പ്രതിയാകും. കോണ്‍ഗ്രസ് ഭയക്കുന്നത് അതുകൊണ്ടാണ്

അദ്വാനിയോട് സ്‌നേഹം

ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഭാഗികമായി വന്നപ്പോള്‍ എല്‍.കെ. അദ്വാനിയെ ഒഴിവാക്കി എന്ന മുറവിളി. 93 വയസ്സായി അദ്വാനിക്ക്. ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്, മത്സരിക്കാനില്ലെന്ന് അദ്വാനി തന്നെ വ്യക്തമാക്കി. എങ്കിലും അദ്വാനി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനും ചില മാധ്യമങ്ങള്‍ക്കും ഒട്ടും തൃപ്തിയില്ല. അതിന്റെ പേരില്‍ അങ്കലാപ്പുണ്ടാക്കാനാകുമോ എന്നതിലാണ് ശ്രമം. അത്തരക്കാരോട് പോ മോനേ ദിനേശാ എന്നേ പറയാനുള്ളൂ.

പെരുംനുണയുടെ കേരളാ മോഡല്‍

കേരളത്തിലെ സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും വടകരയില്‍ വിചിത്രസഖ്യമെന്ന ആരോപണം പെരുപ്പിക്കുന്നു. പെരുംനുണയുടെ കേരളാമോഡലാണത്. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ധാരണയായെന്നാണ് ചരിത്രത്തെ താങ്ങി സാക്ഷ്യം പറയുന്നത്. 1991ലെ തെരഞ്ഞടുപ്പ് ധാരണയാണ് ഉദാഹരണം. 1991ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായല്ല രത്‌നസിങ് മത്സരിച്ചത്. ചിഹ്നം കൈപ്പത്തിയുമല്ല. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ ബിജെപി പിന്തുണച്ചു.

തന്നെ പിന്തുണയ്‌ക്കണമെന്നഭ്യര്‍ത്ഥിച്ച് രത്‌നസിങ് ബിജെപിക്ക് കത്തും നല്‍കിയിരുന്നു. കോണ്‍ഗ്രസുകാരനും ആ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. ബസ്സില്‍ കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ ബിജെപിക്കാരന്‍ ചാടിയിറങ്ങണോ? എന്നാല്‍ സിപിഎം കോണ്‍ഗ്രസുമായി ആറ് സംസ്ഥാനങ്ങളില്‍ സഖ്യത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം സിപിഎം വോട്ട് കോണ്‍ഗ്രസിനാണ്. പാര്‍ലമെന്റില്‍ സിപിഎം കോണ്‍ഗ്രസിനൊപ്പമാകുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ജയിക്കാന്‍ സിപിഎം കാര്യമായി സഹായിച്ചതായി പ്രസ്താവിച്ച കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഎം വോട്ട് മറിച്ചതായി സ്ഥാനാര്‍ത്ഥി ഡോ. സീമയും പരിഭവപ്പെട്ടിരുന്നു. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് വോട്ട് സിപിഎമ്മിനും നല്‍കി. രണ്ടുംകെട്ട നിലപാട് സ്വീകരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയുടെ മേല്‍ കുതിരകയറരുത്. ഇരുകൂട്ടരും നുണയുടെ വ്യാപാരികളാണ്. കോണ്‍ഗ്രസ് ഉത്പാദിപ്പിക്കുന്ന നുണയുടെ വിതരണം സിപിഎം ഏറ്റെടുക്കും. സിപിഎം പടച്ചുവിടുന്ന നുണ കോണ്‍ഗ്രസും ഏറ്റെടുക്കും. കാലങ്ങളായി നടത്തിപ്പോന്ന വ്യാപാരം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.