മുംബൈ: നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ ശരദ് പവാര്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എന്‍സിപിയില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്കു വരുന്നത് തുടരുന്നു. ഈ ആഴ്ച ആദ്യം രഞ്ജിത്‌സിങ് മൊഹിതെ പാട്ടീല്‍ എന്‍സിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാവും എംപിയുമായ വിജയ് സിങ്ങിന്റെ മകനാണ് രഞ്ജിത് സിങ്.
ആ ക്ഷീണം മാറും മുമ്പേ ഇന്നലെ പാര്‍ട്ടി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. ഭാരതി പവാര്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റേയും പ്രവര്‍ത്തനങ്ങളോടു തോന്നിയ മതിപ്പാണ് തന്നെ ബിജെപിയില്‍ എത്തിച്ചതെന്ന് ഭാരതി പവാര്‍ പറഞ്ഞു.
ഏഴു വര്‍ഷം മുമ്പ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവീണ്‍ ചെദ ബിജെപിയില്‍ തിരിച്ചെത്തി. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബ്രിഹണ്‍ മുംബൈയില്‍ നിന്ന് മൂന്നു വട്ടം കൗണ്‍സിലറായിരുന്നു പ്രവീണ്‍ ചെദ. ഫട്‌നാവിസ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.
















