Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലോക്പാല്‍ നിയമനം:സംശുദ്ധിയിലേക്കുള്ള കാല്‍വെയ്‌പ്

അഡ്വ. കെ. രാംകുമാര്‍byഅഡ്വ. കെ. രാംകുമാര്‍
Mar 21, 2019, 04:16 am IST
inVicharam

രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പരിപൂര്‍ണ നിസ്സഹകരണത്തെ അതിജീവിച്ചുകൊണ്ട് ലോക്പാല്‍ നിയമനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുപോയിരിക്കുന്നു. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പോലും അന്വേഷിക്കാന്‍ അധികാരമുള്ള സംവിധാനമാണത്. 

ലോക്പാല്‍ ആന്‍ഡ് ലോകായുക്ത ആക്ട് എന്ന 2014-ലെ ഒന്നാം ആക്ട് അനുസരിച്ച,് പ്രധാനമന്ത്രിയായിരിക്കുന്ന ആളെക്കുറിച്ചോ ആയിരുന്ന ആളെക്കുറിച്ചോ അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടാല്‍ യുക്തമായ അന്വേഷണം നടത്തി ക്രിമിനല്‍ േപ്രാസിക്യൂഷന്‍വരെ നിര്‍ദ്ദേശിക്കാനുള്ള അധികാരം 201-ാം വകുപ്പ് അനുസരിച്ച് ലോക്പാലിന് നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയും ലോക്പാലിന്റെ പരിധിയില്‍ വരും.

സിബിഐ അടക്കമുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്താനും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികളെടുക്കാനും ലോക്പാലിന് അധികാരമുണ്ട്. എന്നാല്‍, അന്താരാഷ്‌ട്ര ബന്ധങ്ങളെക്കുറിച്ചോ ആഭ്യന്തര സുരക്ഷയെക്കുറിച്ചോ അറ്റോമിക് എനര്‍ജി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി എടുക്കുന്ന നടപടികളില്‍നിന്ന് ലോക്പാല്‍ അന്വേഷണം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ സംശുദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നിര്‍മ്മിച്ച നിയമമാണ് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിന്റെ നിയമനത്തോടുകൂടി പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്.

നിയമം നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നു എന്ന് സുപ്രീംകോടതി മുമ്പാകെ പരാതി ഉന്നയിക്കപ്പെട്ടിരുന്നു. ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള സര്‍ച്ച്കമ്മറ്റിയില്‍ പ്രതിപക്ഷനേതാവിന്റെ പങ്കാളിത്തം സാധ്യമല്ലാത്തതുകൊണ്ടാണ് നിയമനം നീണ്ടുപോയത്. ഒടുവില്‍ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവായാലും മതി എന്ന് സുപ്രീംകോടതി വിശദീകരിച്ചപ്പോഴാണ് സമീപകാലത്ത് സര്‍ച്ച് കമ്മറ്റി കൂടിയത്. എന്നിട്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിട്ടുനിന്നു.

പൊതുപ്രവര്‍ത്തകരുടെ അഴിമതി പുറത്തുകൊണ്ടുവരുന്നതിനും കുറ്റക്കാരാണെന്ന് കണ്ടാല്‍ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നിയമം ദൂരവ്യാപകമായ ഫലങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാജ്യത്തെ പൊതുപ്രവര്‍ത്തകരുടെ പ്രവര്‍ത്തനശൈലി കണക്കിലെടുക്കുമ്പോള്‍ കര്‍ക്കശമായ ഈ നിയമവും നിലവിലുള്ള പല നിയമങ്ങളുടെയും വഴിയില്‍ത്തന്നെ സഞ്ചരിക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ അഴിമതി ലോക്പാലിന് അന്വേഷിക്കാന്‍ അധികാരമുണ്ട്. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്പാല്‍ നിയമനത്തില്‍ നിസ്സഹകരണം പ്രകടിപ്പിച്ചത്. കേന്ദ്രഗവണ്‍മെന്റിന്റെ പണം പ്രത്യക്ഷമായോ പരോക്ഷമായോ കൈപ്പറ്റുന്ന സൊസൈറ്റികളും ട്രസ്റ്റുകളും ലോക്പാലിന്റെ അധികാരപരിധിയില്‍ വരുമെന്നുള്ളതുകൊണ്ട് അസൗകര്യമുണ്ടാകാന്‍ പോകുന്നത് പ്രതിപക്ഷ കക്ഷികള്‍ നിയന്ത്രിക്കുന്ന അത്തരം സ്ഥാപനങ്ങള്‍ക്കാണ്.

ലാലുപ്രസാദ് യാദവ്, ചൗട്ടാല എന്നിവരൊഴിച്ച് പ്രമുഖ പൊതുപ്രവര്‍ത്തകരാരുംതന്നെ വ്യക്തവും ശക്തവുമായ അഴിമതിയാരോപണം ഉണ്ടായിട്ടും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ജയലളിത മരണംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പകരക്കാരിയായി ശശികല ജയില്‍വാസം അനുഭവിക്കുന്നു.

ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്തിക്കൊണ്ട് പൊതുപ്രവര്‍ത്തകരുടെ ഉറക്കംകെടുത്തുന്ന സുപ്രധാന നിയമവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ലോക്പാല്‍നിയമം പൊതുപ്രവര്‍ത്തനരംഗത്ത് സ്വാഗതാര്‍ഹമായ സംശുദ്ധി വരുത്താന്‍ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ്  ജനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.