Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്തര്യാമിയും ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 20, 2019, 04:58 am IST
inSamskriti

അദൃശ്യത്വാധികരണം

ആറാമത്തെ  അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. അദൃശ്യമായി കുടികൊള്ളുന്നത് പരമാത്മാവാണ് എന്ന് സ്ഥാപിക്കുകയാണ് ഇവിടെ.

സൂത്രം- അദൃശ്യത്വാദി ഗുണകോ ധര്‍മ്മോക്തേഃ

അദൃശ്യത്വം മുതലായ ഗുണങ്ങളോട് കൂടിയത് പരബ്രഹ്മം തന്നെയാണ്. കാരണം അതിന്റെ ധര്‍മങ്ങളെ പറഞ്ഞിട്ടുള്ളതിനാലാണ്.

മുണ്ഡകോപനിഷത്തില്‍ അംഗിരസ്സു മഹര്‍ഷി ശൗനകന് പരാവിദ്യയെപ്പറ്റി പറഞ്ഞു കൊടുക്കുന്ന മന്ത്രത്തില്‍ 

‘യത്തദദ്രേശ്യമഗ്രാഹ്യമഗോത്രമവര്‍ണ്ണ-

ചക്ഷുഃശ്രോത്രം തദപാണിപാദം

നിത്യം വിഭും സര്‍വ്വഗതം സുസൂക്ഷ്മം

തദവ്യയം യദ്ഭൂതയോനിം പരിപശ്യന്തി ധീരാഃ

എന്ന് പറയുന്നുണ്ട്.

ജ്ഞാനേന്ദ്രിയങ്ങള്‍ക്കും കര്‍മേന്ദ്രിയങ്ങള്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്തതും മൂലമായി യാതൊന്നുമില്ലാത്തതും വര്‍ണം മുതലായ ലക്ഷണങ്ങളൊന്നുമില്ലാത്തതും കണ്ണ്, കാത് മുതലായ ജ്ഞാനേന്ദ്രിയങ്ങളും കയ്യ്, കാല് മുതലായ കര്‍മ്മേന്ദ്രിയങ്ങളുമില്ലാത്തതുമാണത്. ശാശ്വതവും വിവിധ രൂപത്തില്‍ പ്രകാശിക്കുന്നതും സര്‍വ്വവ്യാപിയും വളരെ സൂക്ഷ്മവും നാശമില്ലാത്തതും എല്ലാ ഭൂതങ്ങളുടേയും ഉത്പത്തി സ്ഥാനവുമായ ആ സത്യ വസ്തുവിനെ വിവേകികള്‍ അറിയുന്നു. അതിന് സഹായിക്കുന്നതാണ് പരാവിദ്യ.

അദൃശ്യത്വം മുതലായ ഗുണങ്ങളോട് കൂടി ഏത് സത്യവസ്തുവിനെയാണ് ഇവിടെ ഭൂതയോനിയായി  അഥവാ ജഗത്തിന്റെ കാരണമായി പറഞ്ഞിട്ടുള്ളത് എന്നാണ് സംശയം.പൂര്‍വ്വ പക്ഷം പറയുന്നു അത് പ്രധാനമാണെന്ന്.

സാംഖ്യ സിദ്ധാന്തപ്രകാരം പ്രകൃതി അഥവാ പ്രധാനമാണ് എല്ലാ സൃഷ്ടിയ്‌ക്കും കാരണം. ഇനി പ്രധാനം ജഡമാണ് എന്ന് പറഞ്ഞാലും തങ്ങളുടെ വാദം ശരിയെന്ന് ഇവര്‍ പറയുന്നു. എട്ട്കാലിയില്‍ നിന്ന് നൂലും വലയുമുണ്ടായി പിന്നെ അതില്‍ തന്നെ ലയിക്കുന്നതു പോലെയാണ്, അചേതനമായ ഭൂമിയില്‍ നിന്ന് വൃക്ഷലതാദികള്‍ ഉണ്ടാകുന്നതും മനുഷ്യ ശരീരത്തില്‍ നിന്ന് മുടിയും രോമങ്ങളും ഉണ്ടാകുന്നതും പോലെയാണ്, പ്രധാനത്തില്‍ എല്ലാ ജീവജാലങ്ങളും ഉണ്ടാകുന്നത്. അദൃശ്യം മുതലായ ഗുണങ്ങള്‍ പ്രധാനത്തിനുണ്ട്.ജീവനാണ് എല്ലാറ്റിനും കാരണമെന്നതാണ് അടുത്ത വാദം. ജീവന്‍ ചെയുന്ന ധര്‍മ, അധര്‍മങ്ങളെ ആശ്രയിച്ചാണ് ഭൂതങ്ങളുടെ ഉദ്ഭവം.

എന്നാല്‍ ഈ രണ്ടു വാദത്തേയും നിഷേധിക്കുകയാണ് ഈ സൂത്രം. അദൃശ്യത്വം മുതലായ ഗുണങ്ങളോട് കൂടിയ പരമാത്മാവ് തന്നെയാണ് ഭൂതയോനി. പരമാത്മാവിന്റെ ധര്‍മ്മങ്ങളെയാണ് പിന്നീട് പറയുന്നത് എന്നത് തന്നെ കാരണം. 

മാണ്ഡൂക്യത്തില്‍ ‘യഃസര്‍വ്വജ്ഞഃസര്‍വ്വ വിത് യസ്യ ജ്ഞാനമയം തപഃ’

എന്ന് പറയുന്നു. സാമാന്യ രൂപത്തിലും വിശേഷരൂപത്തിലും എല്ലാം അറിയുന്നവനും ജ്ഞാനമാകുന്ന തപസ്സോട് കൂടിയവനുമായ അക്ഷരബ്രഹ്മമാണ് ഭൂതയോനി എന്നറിയണം.

അചേതനമായ പ്രധാനത്തിനോ പരിമിതികളില്‍പ്പെട്ട് കിടക്കുന്ന ജീവാത്മാവിനോ സര്‍വ്വജ്ഞത്വമോ സര്‍വ്വവിത്ത്വം മുതലായ ഗുണങ്ങള്‍ ഉണ്ടാവുകയില്ല. ഇത്തരത്തില്‍ ശ്രുതിയില്‍ പറഞ്ഞിരിക്കുന്നത് പരമാത്മാവായ അക്ഷരബ്രഹ്മത്തെ തന്നെയാണ്.

അദൃശ്യത്വാദി ലക്ഷണങ്ങളെ കൊണ്ടും ധര്‍മനിര്‍ദ്ദേശങ്ങളെ കൊണ്ടും ബ്രഹ്മത്തെ തന്നെയാണ് പറഞ്ഞത് എന്ന് ഉറപ്പിക്കാം.  അതിനാല്‍  അദൃശ്യത്വം മുതലായ ഗുണങ്ങളുള്ള ആ ബ്രഹ്മം തന്നെയാണ് അന്തര്യാമിയായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.