Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 01:05 am IST
in Samskriti

ബ്രഹ്മാവിന്റെ പൗത്രനായിരുന്നു വിശ്രവസ്സ്. സുമാലിയുടെ പുത്രിയായിരുന്ന കൈകസിയെയാണ് വിശ്രവസ്സ് പരിണയിച്ചത്. സന്താനലബ്ധിക്കായി ഒരിക്കല്‍ കൈകസി അസമയത്ത് വിശ്രവസ്സിനെ പ്രാപിച്ചു. മഹര്‍ഷിയായ വിശ്രവസ്സ് ആ സൗഭാഗ്യം നല്‍കി അവളെ അനുഗ്രഹിച്ചു. ഓരോ യാമങ്ങളുടെ ഇടവേളകളിലായി  നാലു സന്തതികള്‍ക്ക് കൈകസി ജന്മം നല്‍കി. രാവണന്‍, കുംഭകര്‍ണന്‍,വിഭീഷണന്‍, ശൂര്‍പ്പണഖ എന്നിങ്ങനെ  അവര്‍ക്ക് പേരുനല്‍കി.  ശ്ലേഷ്മാതക വനത്തില്‍ അമ്മയ്‌ക്കൊപ്പമാണ് അവര്‍ കഴിഞ്ഞത്. വിശ്രവസ്സിന്റെ മൂത്ത പുത്രനായ വൈശ്രവണന്‍ ഒരിക്കല്‍ ആകാശയാത്ര ചെയ്യുന്നതു കണ്ട കൈകസി തന്റെ മക്കളുടെ നഷ്ടസൗഭാഗ്യങ്ങളോര്‍ത്ത് സങ്കടപ്പെട്ടു. അമ്മയുടെ സങ്കടം കണ്ട് മകന്‍ രാവണന്‍ കാര്യമെന്തെന്നു തിരക്കിയെത്തി. 

കൈകസി മകനോട് കാര്യങ്ങള്‍ വിശദീകരിച്ചു. ‘ആകാശത്ത്   ആ വിമാനത്തില്‍ യാത്ര ചെയ്യുന്നത് നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ്. അച്ഛന്‍ വിശ്രവസ്സിന്റെ ആദ്യ പുത്രന്‍. അവന്‍ എന്തുമാത്രം പ്രതാപിയാണ്!  സ്വര്‍ഗത്തേക്കാള്‍ സമ്പത്തും ഐശ്വര്യവുമുള്ള ലങ്കയുടെ അധിപനാണവന്‍. ബ്രഹ്മോപദേശമനുസരിച്ച് മയാചാര്യന്‍ നിര്‍മിച്ചതാണ് ലങ്ക. രാക്ഷസന്മാര്‍ക്കുള്ള സങ്കേതം. അവിടെയുണ്ടായിരുന്ന രാക്ഷസകുലത്തെ ദേവന്മാരോട് ആഭിമുഖ്യമുള്ള വിഷ്ണു നശിപ്പിച്ചു. അവശേഷിച്ച രാക്ഷസന്മാര്‍ പാതാളത്തിലേക്ക് കടന്നു. നിങ്ങളുടെ അച്ഛനായ വിശ്രവസ്സാണ് വൈശ്രവണനെ ലങ്കയുടെ രാജാവായി വാഴിച്ചത്. യഥാര്‍ഥത്തില്‍ രാക്ഷസവംശജനായ നിനക്ക് അവകാശപ്പെട്ടതാണ് ലങ്ക. അത് നിനക്ക് ലഭിച്ചില്ലല്ലോ എന്നതാണ് എന്റെ ദുഃഖം.’ 

 ഇതുകേട്ട രാവണന്‍ അമ്മയെ ആശ്വസിപ്പിച്ചു. നമുക്കു നഷ്ടമായ അവകാശങ്ങളെല്ലാം ഞാന്‍ വീണ്ടെടുത്തു കൊള്ളാമെന്ന് രാവണന്‍ അമ്മയ്‌ക്ക് വാക്കു നല്‍കി.  ശൈശവം പിന്നിട്ടപ്പോള്‍ രാവണന്‍ അനുജന്‍മാരേയും കൂട്ടി ഗോകര്‍ണത്തെത്തി. അവിടെയിരുന്ന് ബ്രഹ്മദേവനെ തപസ്സു ചെയ്യാന്‍ തുടങ്ങി. തപസ്സ് വര്‍ഷങ്ങള്‍ നീണ്ടിട്ടും ബ്രഹ്മാവ് കനിഞ്ഞില്ല. നിരാശയും കോപവും മൂലം രാവണന്‍ തന്റെ പത്തു തലകളില്‍ ഓരോന്നായി അറുത്തെടുത്ത് ഹോമാഗ്നിയില്‍ എറിയാന്‍ തുടങ്ങി. പത്താമത്തെ തലയും അറുത്തുമാറ്റുമെന്ന ഘട്ടം വന്നപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. രാവണനോട് വരങ്ങള്‍ ആവശ്യപ്പെടാന്‍ പറഞ്ഞു. മനുഷ്യന്‍ മാത്രമായിരിക്കണം തന്നെ വധിക്കുന്നതെന്നായിരുന്നു രാവണന്‍ ആവശ്യപ്പെട്ട വരം. നിര്‍ദ്ദേവത്വം വേണമെന്നതായിരുന്നു കുംഭകര്‍ണന്റെ ആവശ്യം. പക്ഷേ പറഞ്ഞത് തെറ്റി നിദ്രാവത്വമായി (ഉറക്കം). വിഷ്ണു ഭക്തിയല്ലാതെ വിഭീഷണന് മറ്റൊന്നും വേണ്ടായിരുന്നു. തിരികെയെത്തിയ രാവണന്‍ ആദ്യം ചെയ്തത് ലങ്ക വീണ്ടെടുക്കലായിരുന്നു. ലങ്കാധിപനായി സ്വയം അവരോധിച്ചു.                                          

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

Entertainment

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

New Release

മായൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.