ജെയ്‌സാല്‍മേര്‍: രാജസ്ഥാനിലെ ജെയ്‌സാല്‍മേറില്‍ സൈനികത്താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയയാളെ പൊലീസ് പിടികൂടി.കാദര്‍ഖാനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ 2018ല്‍ പാകിസ്ഥാനിലേക്ക് കടന്നതാണെന്ന് സമ്മതിച്ചു.
താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങിയ കാദര്‍ഖാനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. 2018ല്‍ താന്‍ പാകിസ്ഥാനിലേക്ക് പോയതാണെന്ന് അയാള്‍ സമ്മതിക്കുന്നുണ്ട്. അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ നടന്നുവരുന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















