ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന ഇടുക്കി ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.
കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി പര്യാപ്തമല്ലെന്ന് ആരോപിച്ചാണ് കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
തൊടുപുഴയില്‍ ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗം തൊടുപുഴയില്‍ തുടങ്ങി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എടുത്ത തീരുമാനങ്ങള്‍ യോഗത്തില്‍ മന്ത്രി വിശദീകരിക്കും.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
















