കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി മന്ത്രി ജലീലിന്റെ ബന്ധു കെ. അദീപിനെ നിയമിച്ചെന്നതാണ് ആരോപണം.
കെ. ടി. അദീബിന് യോഗ്യതയില്ലെന്ന് കാണിച്ച് യൂത്ത്‌ലീഗാണ് ആരോപണവുമായി രംഗത്ത് വന്നത്.
എന്നാല്‍ ഒഴിവുള്ള തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയതെന്നുമായിരുന്നു ആരോപണം.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി.
















