തൃശൂര്‍ : സ്തനാര്‍ബുദം നിര്‍ണയിക്കാന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി ഗവേഷകയ്‌ക്ക് നാരീശക്തി പുരസ്‌കാരം നല്‍കും. അത്താണി സീ മെറിറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ. സീമയാണ് ഈ വിശിഷ്ട പുരസ്‌കാരത്തിന് അര്‍ഹയായത്. സ്താനാര്‍ബുദംപരിശോധിക്കാന്‍ ഇവര്‍ നിര്‍മിച്ച ബ്രായില്‍ സ്തനാര്‍ബുദം കണ്ടുപിടിക്കുന്ന സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്ത്രീകളുടെ ഉന്നമനത്തിന് ചെയ്ത സംഭാവനയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഉന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ നാരീശക്തിക്കായി സീമയെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്.
ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് നാരീശക്തി പുരസ്‌കാരം. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ രാഷ്‌ട്രപതിയില്‍ നിന്നും സീമ പൂരസ്‌കാരം ഏറ്റുവാങ്ങും. ഇതോടൊപ്പം നാഷണല്‍ അവാര്‍ഡ് ഫോര്‍ വിമെന്‍സ് ഡെവലപമെന്റ് ത്രൂ ആപ്ലിക്കേഷന്‍ ഓറ് സയന്‍സിന്റേയും പുരസ്‌കാരവും ഈ വര്‍ഷം സീമയ്‌ക്ക് തന്നെയാണ്.
രാജ്യത്ത് ഇക്കൊല്ലം ഈ അവാര്‍ഡ് ലഭിക്കുന്ന ഏക വ്യക്തിയും സീമ തന്നെയാണ്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലുമാണ് പുരസ്‌കാരം. അത്താണി സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയിലെ (സി-മെറ്റ്) ഗേവഷകായാണ് സീമ.
















