Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊറട്ടോറിയം വെറും വഴിപാട്; ബാധ്യത ഏല്‍ക്കാതെ വിട്ടുവീഴ്ചയ്‌ക്കില്ലെന്ന് ബാങ്കുകള്‍

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി വിജയമായതോടെ അത്  സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച താത്പര്യമെങ്കിലും കൃഷിക്കാരുടെ കാര്യത്തില്‍ വേണമെന്നും അഭിപ്രായം ഉയരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 6, 2019, 03:38 am IST
inKerala

ഇടുക്കി: കര്‍ഷകരുടെ കാര്‍ഷിക-കാര്‍ഷികേതര വായ്‌പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം നീട്ടിയ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ബാങ്ക് പ്രതിനിധികളുടെ ചര്‍ച്ച നിര്‍ണായകം. ബാധ്യത എങ്ങനെ വീട്ടുമെന്നതില്‍ സര്‍ക്കാര്‍ കൃത്യമായ ഉറപ്പ് നല്‍കാതെ വിട്ടുവീഴ്‌ച്ചയ്‌ക്കില്ലെന്നാണ് വിവിധ ബാങ്ക് പ്രതിനിധികള്‍ പറയുന്നത്.

സഹ. ബാങ്കുകള്‍ ഈ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുമ്പോഴും പലിശയില്‍ ഇളവ് നല്‍കാന്‍ തയാറാകുന്നില്ല. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ചയില്‍ സഹായകമായ തീരുമാനം ഉണ്ടാകുമെന്നാണ് കര്‍ഷകരും പ്രതീക്ഷിക്കുന്നത്. വീണ്ടും കൃഷി ഇറക്കുന്നതിന് കര്‍ഷകര്‍ക്ക് സാധിച്ചെങ്കില്‍ മാത്രമേ പണം തിരിച്ചടയ്‌ക്കാന്‍ സാധിക്കു. ഇതിന് പണം വേണം, ഇനി വായ്‌പ ചോദിച്ചാല്‍ കിട്ടാനുള്ള സാഹചര്യമില്ല. കടുത്ത വേനലായതിനാല്‍ ഇനി മഴ തുടങ്ങിയ ശേഷമെ കൃഷിയിറക്കാനുമാകൂ. ഇതിന് സര്‍ക്കാരോ സന്നദ്ധസംഘടനകളോ സഹായിക്കണം. ലക്ഷങ്ങള്‍ ബാധ്യതയുള്ളവര്‍ക്ക് ഒരു മാസം കൊണ്ടോ വര്‍ഷം കൊണ്ടോ പണം തിരിച്ചടിക്കാനുമാകില്ല. ഇതിനും കൂടിയാലോചനയിലൂടെ പരിഹാരം കണ്ടെത്തണം. 

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി വിജയമായതോടെ അത്  സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച താത്പര്യമെങ്കിലും കൃഷിക്കാരുടെ കാര്യത്തില്‍ വേണമെന്നും അഭിപ്രായം ഉയരുന്നു. ചര്‍ച്ചകള്‍ തുടരുമ്പോഴും ജില്ലയിലെ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ചിലര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വന്ന നോട്ടീസുകളില്‍ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുന്നില്ല.

ബ്ലേഡില്‍നിന്നും കൈവായ്‌പയായും പണംവാങ്ങി കൃഷിയിറക്കിയവരെ ഇത്തരക്കാരും വേട്ടയാടുകയാണ്. ജില്ലയില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഏഴ് കര്‍ഷകരാണ് ജീവനൊടുക്കിയത്. ഇവരുടെ വീടുകളില്‍ വായ്‌പ നല്‍കിയവര്‍ കയറിയിറങ്ങുകയാണ്. പണം ഏത് വിധേനയും തിരിച്ചുപിടിക്കാന്‍ ഭീഷണിയും വെല്ലുവിളിയുമായി. വായ്‌പ താന്‍ മരിച്ചാലെങ്കിലും ഇല്ലാതാകുമെന്ന് കരുതിയാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍, പണം തിരിച്ചുകിട്ടുന്നത് വരെ വായ്‌പ നല്‍കിയവര്‍ വീട്ടുകാരുടെ പിന്നാലെ കഴുകന്‍ കണ്ണുകളുമായി ഉണ്ടാകുമെന്നത് ഇവര്‍ ഓര്‍ക്കുന്നില്ല.

കൃഷി നശിച്ചതോടെ എല്ലാം നശിച്ചെന്ന് കരുതുന്ന കര്‍ഷകരും ചെറുതല്ല. ഇതിന് മുമ്പും നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും എല്ലാ വിളകളെയും ബാധിക്കുന്നത് ആദ്യമായാണെന്ന് കര്‍ഷകര്‍ പറയുന്നു. 

ചില സ്വകാര്യബാങ്കുകളും സഹകരണ ബാങ്കുകളും വായ്‌പയ്‌ക്ക് ഇളവ് പ്രഖ്യാപിച്ച് യോഗങ്ങള്‍ വിളിക്കുന്നുണ്ടെങ്കിലും ഇതെല്ലാം പ്രഹസനമായി മാറുന്നു. 

കൃഷി നശിച്ചതിന് കൃത്യമായ സഹായം പോലും നല്‍കാനാകാത്ത സര്‍ക്കാരിന്റെ ഒരു നടപടിയിലും വിശ്വാസമില്ലെന്നാണ്  ഭൂരിഭാഗം കര്‍ഷകരുടെയും അഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

India

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു
Kerala

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.