Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നന്ദിയുള്ളവരാകാം നമുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2019, 05:46 am IST
in Samskriti

മക്കളേ, 

ഏതൊരു മനുഷ്യനും ഉണ്ടായിരിക്കേണ്ട ഉത്തമഗുണങ്ങളില്‍ ഏറ്റവും പ്രധാനമേതാണ്? ‘നന്ദി’ എന്ന രണ്ടക്ഷരമാണ് അതിനുള്ള ഉത്തരം. നമ്മുടെ ജീവിതത്തിലെ ഓരോ വിജയത്തിനു പി

ന്നിലും നമുക്കു ചുറ്റുമുള്ള എത്രയോ പേരുടെ സഹായവും പ്രോത്സാഹനവും മാര്‍ഗ്ഗദര്‍ശനവും നമുക്കു ലഭിച്ചിട്ടുണ്ടാകും. അവരോടൊക്കെ നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. അതുപോലെതന്നെ നമ്മുടെ ഏതൊരു പ്രയത്‌നവും സഫലമാക്കുന്നത് ഈശ്വരകൃപയാണെന്നതിനാല്‍ അവിടുത്തോടും നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. ജീവിതം വച്ചുനീട്ടുന്ന കയ്‌പേറിയ അനുഭവങ്ങളില്‍നിന്നുപോലും നമുക്കു പലതും പഠിക്കുവാന്‍ കഴിയും. നമ്മെ ശുദ്ധീകരിക്കാനും  കരുത്തരാക്കുവാനും അവയൊക്കെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ജീവിതത്തോടുതന്നെ നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. സംതൃപ്തിയും കൃതജ്ഞതാഭാവവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.

ഒരു യാചകന് വഴിയില്‍നിന്നും ഒരു സഞ്ചി നിറയെ പഴയ സ്വര്‍ണ്ണനാണയം കിട്ടി. അയാള്‍ രാജകൊട്ടാരത്തില്‍ചെന്ന് അത് രാജാവിനു കാഴ്‌ച്ചവെച്ചു. കുറേക്കാലങ്ങളായി നഷ്ടപ്പെട്ട ഈ അമൂല്യമായ നാണയങ്ങള്‍ തിരിയെ കിട്ടിയപ്പോള്‍ രാജാവ് വളരെ സന്തോഷിച്ചു. യാചകന്റെ സത്യസന്ധതയില്‍ രാജാവിന് മതിപ്പു തോന്നി. രാജാവ് ചിന്തിച്ചു ”ഈ നാണയം വിറ്റിരുന്നെങ്കില്‍ ഇദ്ദേഹത്തിന് എത്രയോ ധനം കിട്ടിയേനെ. ഒരു യാചകനായിട്ടുകൂടി ഇത്രയും സത്യസന്ധത കാണിച്ചതിനാല്‍ ഇയാളെ കൊട്ടാരം ഖജനാവിന്റെ ചുമതലയുള്ള മന്ത്രിയാക്കണം.” യാചകന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തു. പക്ഷേ മറ്റു മന്ത്രിമാര്‍ക്ക് ഈ നീക്കം ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഖജനാവില്‍നിന്നും ചില സാധനങ്ങള്‍ കാണാതെയാവുന്നുണ്ടെന്ന്് ഈ മന്ത്രിമാര്‍ രാജാവിനോട് പരാതിപ്പെട്ടു. ”യാചകന്‍ ആയിരുന്ന മന്ത്രിയാണ് ഇതിന്റെ പിന്നില്‍” എന്നവര്‍ ആരോപിച്ചു. എല്ലാ ദിവസവും ഈ മന്ത്രി കൊട്ടാരത്തില്‍ വരുമ്പോള്‍ ഒരു പെട്ടിയുമായി ഒരു വേലക്കാരനും കൂടെയുണ്ടാകും. ആ പെട്ടിയുടെ ഉള്ളില്‍ നിന്നും ഒരു ഭാണ്ഡക്കെട്ടുമായി ഈ മന്ത്രി ഖജനാവിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമായിരുന്നു. കുറച്ചു നേരം കഴിഞ്ഞ് ഈ ഭാണ്ഡവുമായി ഇദ്ദേഹം തിരിച്ചു വരും. എന്നിട്ട് ഈ ഭാണ്ഡത്തെ ആ പെട്ടിയില്‍ വെച്ച് വൈകുന്നേരം അയാള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങും. ഇത് നിത്യസംഭവമായിരുന്നു. ”ഖജനാവിലെ സാധനങ്ങള്‍ ഈ ഭാണ്ഡത്തിലാക്കി ഈ മന്ത്രി വീട്ടിലേക്ക് കടത്തുന്നു” എന്നായിരുന്നു മറ്റ് മന്ത്രിമാരുടെ ആരോപണം. ഈ വിവരം കേട്ട് രാജാവ് ആകെ പരിഭ്രാന്തനായി. ഇത് സത്യമാണെങ്കില്‍ ഈ മന്ത്രിയെ തൂക്കിലേറ്റണമെന്ന് രാജാവ് നിശ്ചയിച്ചു. പക്ഷേ രാജാവിന് ഇത് പൂര്‍ണ്ണമായും വിശ്വസിക്കാനും കഴിഞ്ഞില്ല. അദ്ദേഹം അത് നേരില്‍ കാണാന്‍തന്നെ തീരുമാനിച്ചു. ഒരു ദിവസം രാജാവ് ഖജനാവിന്റെ തട്ടിന്‍പുറത്ത് കയറി ഒളിച്ചിരുന്നു. അവിടെനിന്നും ഒരു ദ്വാരത്തിലൂടെ അദ്ദേഹം മന്ത്രി ഖജനാവില്‍ കയറിവരുന്നത് നിരീക്ഷിച്ചുകൊണ്ടിരുന്നു. പതിവുപോലെ മന്ത്രി ഭാണ്ഡവുമായി ഖജനാവില്‍ എത്തി. ആ ഭാണ്ഡം തുറന്ന് അദ്ദേഹം കുറേ പഴന്തുണികള്‍ പുറത്തെടുത്തു. തന്റെ വസ്ത്രം മാറ്റി, അദ്ദേഹം ആ കീറിയ ഷര്‍ട്ടുംമുണ്ടും എടുത്തുടുത്തു. തന്റെ രണ്ടുകൈയ്യും നീട്ടി അദ്ദേഹം ഒരു കണ്ണാടിയുടെ മുന്നില്‍നിന്നു. അദ്ദേഹം സ്വയം സംസാരിക്കാന്‍ തുടങ്ങി, ”ഈ മന്ത്രിയാകുന്നതിനുമുമ്പ് നീ ആരായിരുന്നു എന്നു നീ ഓര്‍ക്കണം. ഈശ്വരകൃപകൊണ്ട് നീ ഈ പദവിയില്‍ എത്തി. അതിന് എപ്പോഴും നന്ദി പുലര്‍ത്തണം. ഇന്ന് നീ എന്താണോ അത് നാളെ മാറിയേക്കാം. മാറ്റം ലോകത്തിന്റെ സ്വഭാവമാണ്. നാം

നമ്മുടെകൂടെ ഒന്നും കൊണ്ടുവന്നുമില്ല. ഒന്നും കൊണ്ടുപോവുകയും ഇല്ല. ജീവിതത്തില്‍ എല്ലാ അനുഭവങ്ങളേയും സ്വാഗതം ചെയ്യുക. ജീവിതത്തോട് നന്ദിയുള്ളവരായിരിക്കുക.”

ഈ സംഭവമെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന രാജാവ് ഉടനെ താഴെ ഇറങ്ങി. രാജാവിന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം മന്ത്രിയെ മാറോടണച്ചു. രാജാവിന് പിന്‍ഗാമികളില്ലാതിരുന്നതിനാല്‍ ഈ മന്ത്രിയെതന്നെ രാജാവ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. അതിനിടയില്‍ മോഷണംപോയ സാധനങ്ങള്‍ കണ്ടുപി

ടിച്ചതായി ഭടന്മാര്‍ രാജാവിന് വിവരം നല്‍കി. അസൂയാലുക്കളായ ആ മന്ത്രിമാരായിരുന്നു അതിന്റെ പിന്നില്‍.

ഈ കഥയിലെ മന്ത്രിയെപ്പോലെ നമ്മളും എപ്പോഴും കൃതജ്ഞതാപൂ

ര്‍ണ്ണമായ ഒരു മനസ്സു കാത്തുസൂക്ഷിക്കണം. നമ്മുടെ വലുതും ചെറുതുമായ വിജയങ്ങളില്‍ നമ്മള്‍ അഹങ്കരിക്കരുത്. ജീവിതത്തില്‍ നമുക്കു മാര്‍ഗ്ഗദര്‍ശനം നല്കിയവരോടും നമ്മുടെ വിജയത്തിനു കാരണമായ സാഹചര്യങ്ങളോടും സര്‍വ്വോപരി ഈശ്വരനോടും നമ്മള്‍ എപ്പോഴും നന്ദിയുള്ളവരായിരിക്കണം.

വിജയവും പരാജയവും അവിടുത്തെ കൈകളിലാണെന്ന സത്യം തിരിച്ചറിഞ്ഞ് ഈശ്വരങ്കല്‍ ഒരു അര്‍പ്പണഭാവം നമ്മളില്‍ വളര്‍ത്തണം. ആ അര്‍പ്പണമനോഭാവം ഉണ്ടെങ്കില്‍ മാത്രമേ, ഏതു സാഹചര്യത്തിലും തളര്‍ന്നുപോകാതെ നമ്മുടെ മുഴുവന്‍ കഴിവുകളും ഉണര്‍ത്തുവാന്‍ നമുക്കു കഴിയൂ.

മാതാ അമൃതാനന്ദമയീ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.