Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഗ്രഹാമൃതം തേടി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2019, 04:59 am IST
in Samskriti

ഇരുപത്തിയേഴാം ദശകം (കൂര്‍മ്മാവതാര വര്‍ണ്ണനം): ദുര്‍വാസമഹര്‍ഷിയുടെ ശാപമേറ്റ ഇന്ദ്രന് ജരാനര ബാധിച്ച വേളയില്‍ ദേവാസുരയുദ്ധങ്ങളിലെല്ലാം ദേവന്മാര്‍ പരാജിതരായി. ദേവന്മാര്‍ക്ക് ശക്തിയും യൗവനവും വീണ്ടെടുക്കാനായി അസുരന്മാരുമായി അവര്‍ സന്ധി ചെയ്ത് പാലാഴിയില്‍ നിന്ന് അമൃത് കടഞ്ഞെടുക്കാനുള്ള ശ്രമം നടത്തി. മന്ഥര പര്‍വതത്തെ കടകോലായും വാസുകി സര്‍പ്പത്തെ കയറായും ഉപയോഗിച്ചു. പര്‍വതം, ഭാരത്താല്‍ പാലാഴിയില്‍ താഴ്ന്നു പൊയ്‌ക്കൊണ്ടിരുന്നു. മന്ഥരപര്‍വതത്തെ ഉറപ്പുള്ള പുറംചട്ടയുള്ള ആമയായി വന്നങ്ങുയര്‍ത്തി; അതിനെ ക്രമീകരിച്ചു നിര്‍ത്തി. അതിനാല്‍ ദേവന്മാര്‍ അങ്ങയെ ഈ പ്രവൃത്തിക്ക് സ്തുതിച്ചതും പാ

ലാഴിമഥനം ശക്തമായി തുടരാന്‍ പ്രേരണ നല്‍കിയതും കൂര്‍മ്മാവതാരമൂര്‍ത്തിയായ അങ്ങാണ്. (ഗുരുവായൂരപ്പാ) എന്റെ രോഗത്തില്‍ നിന്നെന്നെ നീ സുഖപ്പെടുത്തേണമേ.

ഇരുപത്തിയെട്ടാം ദശകം (പാ

ലാഴിമഥനവും അമൃതകുംഭ ഉത്ഭവവും)

പാലാഴിമഥനവേളയില്‍ കാളകൂടം വന്നപ്പോള്‍, ശിവനെക്കൊണ്ടത് ഭക്ഷിപ്പിച്ചു. പാലാഴിയില്‍നിന്ന് കാമധേനവും, ഉച്ചൈശ്രവസും, ഐരാവതവും, പാരിജാതവും അപ്‌സരസ്ത്രീകളും, ലക്ഷ്മീദേവിയുമുല്‍ഭവിച്ചു. ആ ലക്ഷ്മി അപ്പോള്‍ തന്നെ അങ്ങയെ വരണമാല്യമണിയിച്ചു. അന്ത്യത്തില്‍ അമൃതകലശവുമായി അങ്ങുതന്നെ പൊന്തിവന്നു. ധന്വന്തരീമൂര്‍ത്തിയായി ഉയര്‍ന്നുവന്ന വന്ന ഹേ ഗുരുവായൂരപ്പാ എന്റെ രോഗങ്ങളകറ്റേണമേ.

ഇരുപത്തിയൊന്‍പതാം ദശകം (മോഹിനീരൂപം): അമൃതകുംഭം അസുരന്മാര്‍ അപഹരിച്ച് അവരെ അയങ്ങു കലഹിപ്പിച്ചു. അങ്ങ് മോഹിനിയായി രൂപം സ്വീകരിച്ചു. ദേവാസുരന്മാര്‍ അമൃത് തുല്യമായി ഭാഗിക്കാന്‍ മോഹിനീരൂപം 

പൂണ്ട അങ്ങയെ ഏല്‍പ്പിച്ചു. ആ ദിവ്യമായ അമൃത് അങ്ങ് ദേവന്മാര്‍ക്കു മാത്രം വിളമ്പി. എന്നാല്‍ ദേവന്മാര്‍ക്കിടയിലുണ്ടായിരുന്ന രാഹുവിന് അല്‍പം അമൃതം ലഭിച്ചതറിഞ്ഞയുടനെ ആ അസുരന്റെ ശിരസ് അങ്ങ് അറുത്തു. വീണ്ടും ദേവാസുരയുദ്ധം നടക്കുകയും ബലിയെന്ന അസുരന്‍ ദേവന്മാരെ മോഹവലയത്തിലാക്കുകയും ചെയ്തു. അങ്ങുതന്നെ അസുരപ്രാണിമാരെ വധിച്ചു. അങ്ങയുടെ മോഹിനീരൂപം ദേവന്മാര്‍ക്കുപോലും ചിന്താതീതമായി. ആ രൂപം പൂ

ണ്ട ഗുരുവായൂരപ്പാ എന്നെ അങ്ങ് രക്ഷിക്കേണമേ!

മുപ്പതാം ദശകം: (വാമനാവതാരം) മഹാബലിയെ ഇന്ദ്രന്‍ വധിച്ചു എങ്കിലും ശുക്രമഹര്‍ഷിയുടെ യജ്ഞങ്ങള്‍ കൊണ്ട് ശക്തനായി ബലി പുനര്‍ജനിച്ചു.  മഹാബലി മൂന്നുലോകത്തേയും കീഴടക്കി ദേവന്മാരെ പലായനം ചെയ്യിച്ചു. കാശ്യപപത്‌നി (അദിതി അങ്ങയെ വ്രതത്തോടെ ആരാധിച്ചനുഗ്രഹം വാങ്ങി അവള്‍ക്ക് അങ്ങ് വാമനപു

ത്രനായി അവതാരപുത്രനായി ജനിച്ചു. ഉപനയനവും പഠനവും കഴിഞ്ഞ് ഹേ ദേവാ, നര്‍മ്മദയ്‌ക്ക് വടക്കേതീരത്തുള്ള മഹാബലിയുടെ അശ്വമേധശാലയിലേക്ക് സൂര്യതേജസ്സോടെ അങ്ങ് എത്തിയപ്പോള്‍ ശ്രേഷ്ഠമായ ഋഷിവര്യന്മാരും തേജസ്സാര്‍ന്ന മഹാബലിയും പൂര്‍ണ്ണഭക്തിയോടെ യാഗശാലയിലേക്കെതിരേറ്റു കാല്‍ കഴുകി. പാദജലം തീര്‍ത്ഥംപോലെ ശിരസ്സിലണിഞ്ഞു! ഹേ ഗുരുവായൂരപ്പാ എന്നെയും ഇപ്രകാരമനുഗ്രഹിച്ച് പാലിക്കേണമേ.

മുപ്പത്തി ഒന്നാം ദശകം: (ബലിയുടെ പാതാളഗമനം) ശ്രേഷ്ഠനും ധീരനും വാമനമൂര്‍ത്തിയെ താണുവണങ്ങി സ്വീകരിക്കാന്‍ ഒതുങ്ങിയവനും

 എന്നാല്‍ മൂന്നുലോകവും കീഴടക്കിയ ഗര്‍വുള്ളവനുമായ പ്രഹ്ലാദ വംശജാതനായ അസുരവംശ ചക്രവര്‍ത്തി മഹാബലി വാമനന് ചോദിക്കുന്നതെന്തും വാഗ്ദാനം ചെയ്തു. മൂന്നുകാലടി മണ്ണ് മാത്രം അങ്ങ് ബലിയോടു ചോദിച്ചു. അതു ചോദിച്ച അങ്ങയോട് ബലി പരിഹാസത്തോടെ പറഞ്ഞു. മൂന്നടിമണ്ണിനു പകരം ഈ ഭൂമി മുഴുവനും 

ചോദിക്കുക. ദൈത്യാചാര്യനായ ശുക്രമഹര്‍ഷി, മഹാബലിയെ വിലക്കിയിട്ടും, ഭഗവാന്‍ തന്നെ വന്നു യാചിച്ച സ്ഥിതിക്ക് തീര്‍ച്ചയായും കൊടുക്കുമെന്ന് ബലി പറഞ്ഞ്, സമസ്തവും അങ്ങേയ്‌ക്ക് സമര്‍പ്പിച്ചു. അങ്ങയുടെ വലുതായ പാദത്തെ ബ്രഹ്മാവു കമണ്ഡലു ജലംകൊണ്ട് കഴുകി. എന്നാല്‍ അസുരഭടന്മാര്‍ ബലിയുടെ അനുവാദമില്ലാതെ തന്നെ അങ്ങയോടു യുദ്ധം ചെയ്തു പരാജയപ്പെട്ടു. മൂന്നാമത്തെ കാലടി ബലിയുടെ ശിരസ്സില്‍ വച്ച് അങ്ങ് പറഞ്ഞു. ഞാന്‍ ചെയ്തതെല്ലാം നിന്റെ അഹങ്കാരമില്ലാതാക്കാന്‍ വേണ്ടി മാത്രമാണ്. സ്വര്‍ഗത്തെക്കാള്‍ ശ്രേഷ്ഠമായ ലോകം നിനക്കു ലഭിക്കട്ടെ, പിന്നെ ഇന്ദ്രപദവിയും ലഭിക്കട്ടെ. മഹാബലിക്ക് വരം നല്‍കിയനുഗ്രഹിച്ച ഗുരുവായൂരപ്പാ എന്നേയും അങ്ങ് അനുഗ്രഹിക്കേണമേ.

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

ചിന്താധാര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.