ചെറുപുഴ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കം സാധാരണക്കാരോടുള്ള അനീതിയാണെന്നും ഇത്തരം നീക്കം തടയണമെന്നും യുവമോര്‍ച്ച ചെറപുഴ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കുള്ള കേന്ദ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പാക്കാതെയും കിസാന്‍ പദ്ധതി ആനുകൂല്യം ലഭിക്കാന്‍ കൃഷി ഭവനില്‍ എല്ലാ കര്‍ഷകര്‍ക്കും അപേക്ഷ നല്കാന് സൗകര്യമൊരുക്കാതെയും ആദ്യ ഗഡു നഷ്ടമാക്കാനുള്ള ആസൂത്രിത ശ്രമം തടയണമെന്നും ഇതിനായി അപേക്ഷാ സ്വീകരിക്കുന്ന തീയ്യതി നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
യുവമോര്‍ച്ച പഞ്ചായത്ത് കണ്വെന്ഷന് സംസ്ഥാന സമിതി അംഗം ടി.വി.ശ്രീകുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സന്തോഷ് പാടിച്ചാല്‍,) പ്രദീപ് വണ്ടൂപ്പാറ, അനീഷ് പാലങ്ങാട്, പ്രസന്ന മുളപ്ര എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് ഭാരവാഹികളായി യമുന സുരേഷ് (പ്രസിഡണ്ട്), രാഖി സുരേഷ് (ജന:സെക്രട്ടറി), സുനോജ് സി.എസ് (വൈസ് പ്രസിഡണ്ട്), അനില്‍ കുമാര്‍ എം.എസ്, സുരേഷ് കാനംവയല്‍ (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. പുല്വാമയില്യില് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: